മുഖ്യന്‍ പിടിച്ച കൊമ്പില്‍ തന്നെ …പ്രതിപക്ഷം സമരം ഗ്രൂപ്പുകളിയില്‍ മൂക്കുകുത്തി.സ്വാശ്രയസമരം പൊളിച്ചത് ഉമ്മന്‍ചാണ്ടി ?

സ്വാശ്രയ സമരത്തില്‍ പണികിട്ടി പ്രതിപക്ഷം തടിയൂരി.സത്യത്തില്‍ സമരം പൊളിഞ്ഞതോ പൊളിച്ചതോ ? എതായാലും ഇതു മുഖ്യമന്ത്രി പിണറായിക്ക് ഇരട്ടിമധുരം .പ്രതിപക്ഷത്തിനു മുന്നില്‍ മേല്‍ക്കോയ്മ നേടിയ വിജയം . അല്ലെങ്കിലും സ്വാശ്രയ സമരത്തില്‍ പ്രതിപക്ഷത്തിന്‍ യാതൊരു ആദ്മാര്‍ഥതയും ഉണ്ടാവില്ല .ഫീസ് വര്‍ദ്ധിപ്പിച്ചതും സ്വാശ്രയ കോളേജുകള്‍ സ്ഥാപിച്ചതും കോണ്‍ഗ്രസ് തന്നെ എന്നു പറയാം .1995 -ല കരുണാകരനെ താഴെ ഇറക്കാന്‍ കൂട്ടുകൂടിയവര്‍ തന്നയാണ് ഇന്ന് സ്വാശ്രയ കോളേജുകസ്ളുടെ പിന്നില്‍ .അതില്‍ ലീഗിനും മാണിക്കും ക്രിസ്ത്യാനികള്‍ക്കും കൂടുതല്‍ കോളേജുകള്‍ .അതുപറയുമ്പോള്‍ സമരം പൊളിച്ചത് വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടി എന്നും പറയാം .പിണറായി പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞു എന്ന വാദത്തിനു മധുരമായ തിരിച്ചടി.

പിണറായി ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ മാനേജ്മന്റ് പത്രക്കാര്‍ക്ക് മുന്നില്‍ ഫീസ് കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ പിണറായിക്ക് കലിപ്പായി . താന്‍ മര്യാദയോടെ പറഞ്ഞ കാര്യം കേള്‍ക്കാതെ പ്രതിസന്ധിയിലാക്കി നല്ല പിള്ള ചമഞ്ഞപ്പോഴാണ് പിണറായിയ്ക്കു കലിപ്പായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു ഡി എഫ് ഭരണ കാലത്ത് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നടന്ന കള്ള കച്ചവടത്തിന്റെ കഥകള്‍ നന്നായറിയാം പിണറായിയ്ക്കു ക്രൈസ്തവ മുസ്ലിം മാനേജ്‌മെന്റുകളെ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു വെറുതെയിരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും കൂട്ടരും ക്രൈസ്തവരെയും മുസ്ലീങ്ങളെയും യാതൊരു വിധത്തിലും പ്രീണിപ്പിക്കണമെന്നു ആഗ്രഹമില്ലാത്ത രമേശ് ചെന്നിത്തല സ്വാശ്രയ വിഷയത്തില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നു പിണറായിയ്ക്കു നന്നായറിയാം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തില്‍ അദ്ദേഹത്തിന് തല്‍ക്കാലം ഇടപെട്ടില്ല മറിച്ച് സമരം പൊളിച്ചടുക്കി -ചര്‍ച്ച പൊളിച്ച് പ്രതിപക്ഷമുന്നേറ്റം തടഞ്ഞു. മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയ്യാറായത് യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ്.

കരാറില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ചര്‍ച്ച പൊളിച്ചത് മാനെജ്‌മെന്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ട സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ആക്ഷേപിച്ചത് കൊണ്ട് സമരം തീരില്ലെന്നും സര്‍ക്കാരിന് ഒരു തരത്തിലുളള പിടിവാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ മാനെജ്‌മെന്റുകള്‍ നിര്‍ദേശം മുന്നോട്ട് വെക്കുമെന്ന് പറഞ്ഞതിനാലാണ് യോഗം വിളിച്ചത്. മാനെജ്‌മെന്റുമായുളള ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും ആക്ഷേപിച്ചെന്നത് കെട്ടുകഥയാണ്. സമരം അവസാനിപ്പിക്കാനുളള സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. കരാറില്‍ നിന്നും പിന്മാറാനാകില്ലെന്നാണ് മാനെജ്‌മെന്റുകളുടെ നിലപാട് പിന്നെ സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

balram-strikeഎന്നാല്‍ മാനേജ്‌മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ ചര്‍ച്ച പൊളിഞ്ഞു.കുറ്റം പിണറായിയുടെ തലയില്‍ ചാരി. ബുധനാഴ്ച നിയമസഭാ പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട പിണറായി യു ഡി എഫ് നേതാക്കളുടെ കള്ളക്കളി പുറത്താക്കി.
സമരം പിന്‍വലിച്ചതോടെ ജയിച്ചത് പിണറായിയുടെ സ്വഭാവം തന്നെയാണ്.യുഡിഎഫിന്റെ സമരം പൊളിച്ചതാരാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് നാണം കെട്ട രീതിയില്‍ സമരം അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിവരം. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷേഭം പൊളിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. അന്തസായി അവസാനിപ്പിക്കേണ്ട സമരം നാണം കെട്ട രീതിയില്‍ അവസാനിപ്പിച്ച് പോകേണ്ടി വന്നതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്ന് സിപിഎം എംഎല്‍എ എം സ്വരാജും ആരോപിക്കുന്നു.

മാനേജുമെന്റുമായി സര്‍ക്കാരിന് ധാരണയിലെത്താമായിരുന്നു. പക്ഷെ ആരോ ഒരാള്‍ ഡബിള്‍ ഗെയിം കളിച്ചു. എകെജി സെന്റില്‍ നിന്ന് വന്ന ഫോണ്‍ കോളാണ് സമരം പൊളിച്ചതെന്ന് ചെന്നിത്തല ആരോപിക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ വില്ലനാരാണ് .വില്ലന്‍ മുന്‍ മുഖ്യമന്ത്രിയും കൂട്ടരും ആണെന്ന സൂചനയാണ് പുറത്തു വരുന്നത് .കാരണം ഫീസ് കുറെ കൂട്ടിക്കൊടുത്തതും സ്വാശ്രയ കോളേജുകളില്‍ അധികവും കയ്യില്‍ ഇരിക്കുന്നതും യു.ഡിെഫുകാരുടെ കയ്യില്‍ ആണെന്നാ ആരോപണം .RC+OC face 2 face-dih news
അതേസമയം സ്വാശ്രയ മാനേജ്മെന്‍റുകളുമായി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗത്തില്‍ ഫീസ് കുറയ്ക്കാമെന്നു പറഞ്ഞത് മാനേജ്മെന്റുകളാണ്. ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികളില്‍ ചിലര്‍ സമ്മതിച്ചിരുന്നു. 2.5 ലക്ഷത്തില്‍നിന്ന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്നും ഫീസിളവ് സ്‌കോളര്‍ഷിപ്പോ സബ്‌സിഡിയോ ആയി നല്‍കാന്‍ തയ്യാറാണെന്നുമായിരുന്നു ധാരണ. ഇക്കാര്യത്തില്‍ തനിക്കും പ്രശ്നമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു

ചര്‍ച്ചക്കെത്തിയ മാനേജ്മെന്‍റ് പ്രതിനിധികളോട് മുഖ്യമന്ത്രി കയര്‍ത്താണ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം കൊണ്ട് പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യമന്ത്രിയേയും വകുപ്പ്സെക്രട്ടറിയേയും മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. ചര്‍ച്ച അട്ടിമറിച്ചത് മുഖ്യമന്ത്രി മാത്രമാെണന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top