സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയില്‍ ആസ്സാം സ്വദേശി; സംസ്ഥാനത്തിലെ ബിജെപി ഭരണത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിവാകുന്നു

ആസ്സാം: സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്ന ദനാ മഞ്ചിയുടെ ഓര്‍മ്മകള്‍ മായുംമുമ്പേ തുല്യമായ ദുര്‍ഗതി അനുഭവിച്ച യുവാവ് വേദനയാകുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ സഹോദരന്റെ മൃതദേഹം സൈക്കിളില്‍ വച്ച് കെട്ടി വീട്ടിലേയ്ക്ക് കൊണ്ട് പോകേണ്ടി വരുകയായിരുന്നു. അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയില്‍ നിന്നാണ് കളഹന്ദിയില്‍ ദനാ മാജിയ്ക്ക് നേരിട്ട ദുരവസ്ഥയ്ക്ക് സമാനമായ വാര്‍ത്ത.

സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി മുളകൊണ്ടുണ്ടാക്കിയ പാലത്തിലൂടെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഈ മുളപാലമെന്ന് കൂടി അറിയുക. വീട്ടില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് യുവാവ് മൃതദേഹവുമായി സ്വന്തം ഗ്രാമായ ലൂയിത് ഖബാലുവിലേക്ക് തിരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് പാലമില്ലാത്തിനാല്‍ മരിച്ചവരേയും രോഗികളേയും മേഖലയിലെ വീടുകളിലേക്ക് ആംബുലന്‍സില്‍ എത്തിക്കുക പ്രയാസമാണെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. വീഡിയോ വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ വികസന വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് യുവാവിന് നേരിട്ട ദുരനുഭവം. ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംസ്ഥാനത്തെ ആദ്യത്തെ വൈഫൈ ജില്ലയായി മാജുളിയെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

മേഖലയിലേക്ക് ആംബുലന്‍സ് വരാറില്ലേ എന്ന് ചോദിച്ചപ്പോള്‍ യുവാവിന്റെ ബന്ധുവിന്റെ മറുപടി ഇങ്ങനെ: ‘വരാറില്ല… ഇവിടെ മികച്ച റോഡുകളില്ല. പാലങ്ങളെല്ലാം മോശം അവസ്ഥയിലാണ്’.

ഒരു വര്‍ഷത്തോളമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടു. വികസനമായിരുന്നു വാഗ്ദാനം. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാം കാപട്യമായിരുന്നു. നഗരങ്ങളല്ല ഞങ്ങള്‍ക്ക് വേണ്ടത്. മാജുളിയെ വൈഫൈ ജില്ലയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥന. മാജുളിയില്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ റോഡുകളും വിദ്യാഭ്യാസ സംവിധാനവും തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളതെന്ന് മാജുളിയില്‍ വന്നാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ചു കൊണ്ടുപോകാന്‍ യുവാവ് നിര്‍ബന്ധിതനായത്തെന്ന് മാജുളി സ്വദേശി ഇന്ത്യാ ടുഡെയോട്

Top