മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു; നിയസഭയിൽ പ്രതിപക്ഷ ബഹളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു. ബാർ കോഴക്കേസിൽ കുടുങ്ങി മന്ത്രി കെ.എം മാണി രാജി വച്ചതിനെ തുടർന്നാണ് ഇപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ ധനമന്ത്രിയുടെ ചുമതലകൂടി ഏറ്റെടുത്ത് ബജറ്റ് അവതരിപ്പിക്കുന്നത്. ജനപ്രീയ പ്രഖ്യാപനങ്ങളിലൂടെയും വികസന പദ്ധതികളിലൂടെയുമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭയിൽ അവതരിപ്പിക്കും മുൻപേ ഉള്ളടക്കം ചോരാൻ സാധ്യതയുള്ളതിനാൽ അതീവ സുരക്ഷിതത്വത്തോടെയാണ് ബജറ്റുകൾ തയ്യാറാക്കിയത്. ബജറ്റ് തയ്യാറാക്കുന്ന ധനവകുപ്പിലെ ഉദ്യോഗസ്ഥർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും.
ഓരോ ബജറ്റിനും വളരെ മുൻപേ വിവിധ വകുപ്പുകളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കും. ഇവയിൽ ഏതൊക്കെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ധനമന്ത്രിയാണ്. മന്ത്രിസഭയിൽ ചർച്ച ചെയ്ത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് സാധാരണഗതിയിൽ ബജറ്റ് തയ്യാറാക്കുക. ഇംഗ്ലീഷിലും മലയാളത്തിലും ബജറ്റ് തയ്യാറാക്കും. ഈ ജോലികൾ ചെയ്യുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്.

തലേദിവസം ആവശ്യമായ തിരുത്തലുകൾ വരുത്തി രാത്രിയോടെ ബജറ്റ് രേഖകൾ സർക്കാർപ്രസിലെത്തിക്കും. പ്രസിലെ തെരഞ്ഞെടുത്ത ജീവനക്കാർക്കാണ് അച്ചടിയുടെ ചുമതല. പുലർച്ചെയാണ് ബജറ്റ് അച്ചടിക്കുന്നത്. ഈ സമയം ജീവനക്കാർക്ക് പ്രസിന് പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അനുവാദമില്ല. സഭയിൽ ബജറ്റ് പ്രസംഗം വായിച്ചുതീർന്നതിനുശേഷമേ ഇവർക്ക് പുറത്തുപോകാനാകൂ.
ബജറ്റ് പ്രസംഗം അവസാനിക്കുന്നതിന് അൽപ്പം മുൻപ് മാത്രമാണ് കനത്ത സുരക്ഷയിൽ കോപ്പികൾ നിയമസഭയിലെത്തിക്കുക.

Top