സഹകരണബാങ്ക് പ്രതിസന്ധി ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. പ്രശ്‌നം പരിഹരിക്കുന്നതിനായി ആര്‍.ബി.ഐ ഗവര്‍ണറുമായി സംസാരിക്കുമെന്നും അദേഹം അറിയിച്ചു. സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ എം.പിമാര്‍ അരുണ്‍ജെയ്റ്റലിയെ സമീപിക്കുകയായിരുന്നു.

അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനോ കൈമാറ്റം ചെയ്യുവാനോ സഹകരണ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന ആര്‍.ബി.ഐ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തില്‍ മന്ത്രിസഭാ അംഗങ്ങള്‍ സത്യാഗ്രഹം അനുഷ്ടിക്കുന്ന സാഹചര്യത്തിലാണ് എം.പിമാര്‍ ജെയ്റ്റിലിയെ കണ്ടത്. സഹകരണ ബാങ്കുകള്‍ക്ക് അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവദിക്കാതിരുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാ?േലാചനയുണ്ടെന്ന് നേരത്തെ തന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top