സഹകരണ ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ നല്‍കണമെന്ന് സുപ്രീംകോടതി; നോട്ട് അസാധുവാക്കല്‍ കേസുകള്‍ ഭരണഘടനാ ബഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് താല്‍ക്കാലിക ആശ്വാസം. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും റിസര്‍വ് ബാങ്ക് പുതിയ കറന്‍സികള്‍ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകളോടുള്ള അതേ സമീപനം സഹകരണ ബാങ്കുകളോടും പുലര്‍ത്തണം. സഹകരണ ബാങ്കുകളിലെ സ്ഥിതി അതീവ ഗുതുരമാണെന്നും കോടതി പറഞ്ഞു.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കുന്നില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതുകൊണ്ടാണ് ഇതെന്നും കോടതി പറഞ്ഞു. കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും കോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റും. പഴയ നോട്ടുകളുടെ ഉപയോഗത്തിനുള്ള സമയപരിധി നീട്ടുന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പ്രശ്നത്തില്‍ തത്ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങള്‍ ഗൗരവമേറി യതാണ്. അതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കുന്നില്ലെന്നും സുപ്രീംക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതു കൊണ്ടാണ് ഉത്തരവിറക്കാത്തത്.

കോടതി വിധി പ്രത്യക്ഷത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് സഹായകമാണെന്ന് മന്ത്രി എ സി മൊയ്തീനും പ്രതികരിച്ചു. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കുന്ന കാര്യമാണ് കോടതി പറഞ്ഞതെന്നാണ് കരുതുന്നതെന്നും മൊയ്തീന്‍ പറഞ്ഞു. ഇന്നലെയും സഹകരണ ബാങ്കുകള്‍ക്ക് ആശ്വസകരമായ നിലപാടാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. നോട്ട് നിരോധനം വന്നതിന് ശേഷം നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ഇന്നലത്തെ കോടതി വിധി.

കേന്ദ്ര സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചിരുന്നു. ആഴ്ചയില്‍ 24000 രൂപ കൂടി കൊടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബാങ്കുകളില്‍ പോയിരുന്നു കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. ചിലര്‍ക്കു മാത്രം എങ്ങിനെയാണ് ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകള്‍ കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഒരു നോട്ടിനായി സാധാരണക്കാരന്‍ നെട്ടോട്ടമോടുമ്പോള്‍ ചിലര്‍ക്ക് മാത്രമായി പുതിയ നോട്ടുകള്‍ ലഭിക്കുന്നെന്നും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ ബെഞ്ചാണ് സഹകരണ ബാങ്കുകളുടെ ഹര്‍ജി പരിഗണിച്ചത്.

Top