യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റിനെതിരേ വധശ്രമം: ഗുരുതര പരിക്ക്; ഉമ്മൻ ചാണ്ടി സന്ദർശിച്ചു

കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത് മടങ്ങിയ യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് ജിസ്സ് തോമസ്സിനെതിരേ വധശ്രമം.

ഒരുസംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം ബോധരഹിതനായ ജിസ്സിനെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയായിരുന്നു.പിന്നീട് കടുത്തുരുത്തി പോലീസ്സ് എത്തി ഇദ്ദേഹത്തേ സ്റ്റേഷനിലേയ്ക്കും പിന്നീട് കുറവിലങ്ങാട് ആസ്പത്രിയിലേയ്ക്കും മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറവിലങ്ങാട് ആസ്പത്രിയിൽ പരിശോധനയിൽ ആന്തരീക രക്തസ്രാവമുണ്ടോ എന്ന സംശയത്തേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും അവിടെ നിന്ന് തെള്ളകത്തേ സ്വകാര്യ ആസ്പത്രിയിലേയ്ക്കും മാറ്റി. കേരളാ കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് കെ.സി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നേ തടഞ്ഞ് വയ്ച്ച് ആക്രമിച്ചതെന്ന് ജിസ് പോലീസിന് മൊഴി നൽകി.

തെള്ളകത്തേ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള ജിസ്സിന് തോളെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും.. അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയ്, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് അരുൺ കൊച്ചു തറപ്പിൽ എന്നിവർ അറിയിച്ചു.

ആക്രമത്തിൽ പരിക്കേറ്റ് തെള്ളകത്തേ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജിസ്സ് തോമസ്സിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയ്.

സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി സുനു ജോർജ്, കെ.എസ്സ്.യു ജില്ലാ പ്രസിഡൻ്റ് ജോർജ് പയസ്സ്, യൂത്ത് കോൺഗ്രസ്സ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് അരുൺ കൊച്ചുതറപ്പിൽ എന്നിവർ കൂടെയുണ്ടായിരുന്നു.

Top