ന്യുയോര്‍ക്ക്: മദ്യനിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി കൊക്കക്കോള. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യം ഉല്‍പ്പാദിപ്പിച്ചാണു കൊക്കക്കോളയുടെ മദ്യനിര്‍മാണരംഗത്തേക്കുള്ള രംഗപ്രവേശം. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പാനീയം ആദ്യം പുറത്തിറക്കുന്നതു ജപ്പാന്‍ വിപണിയിലാവും. കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം അറിയിച്ചത്. വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ധമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്തു നിര്‍മ്മിക്കുന്ന പാനീയം കുപ്പിയിലാക്കി വില്‍ക്കാനാണു കൊക്കക്കോള പദ്ധതിയിടുന്നത്. മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളില്‍ പാനീയം നിര്‍മ്മിക്കും. വോഡ്കയ്ക്കു പകരമായി ജപ്പാനില്‍ ഷോചു ഉപയോഗിക്കാറുണ്ട്. പാനീയം എന്നുപുറത്തിറക്കും എന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മദ്യനിര്‍മ്മാണ രംഗത്തേക്ക് കൊക്കക്കോള; തുടക്കം ജപ്പാനില്‍
Tags: COCA COLA