മധുര പാനീയങ്ങളല്ല മരണപാനീയങ്ങള്‍

ന്ന് മധുരപാനീയങ്ങള്‍ കുട്ടികളുടെ ഏറ്റവും ഇഷ്ട ഭക്ഷണപദാര്‍ഥമാണ്. മുതിര്‍ന്നവരും ഒട്ടും പിറകിലില്ല. മധുര പാനീയത്തിലെ മധുരം, മണം, കളര്‍ ഇവയൊക്കെയാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. കൃത്രിമ രാസപദാര്‍ഥങ്ങള്‍കൊണ്ടാണ് ഈ പാനീയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. പലതും വിഷങ്ങളാണ്. പലതരം പഴച്ചാറുകള്‍ എന്നെല്ലാം ലേബലില്‍ പറയുമെങ്കിലും വിവിധ കെമിക്കലുകള്‍ ചേര്‍ത്ത് അത്തരം രുചികള്‍ നിര്‍മ്മിക്കാവുന്നതാണ്. ഉദാഹരണത്തിന് മീഥൈല്‍ ബ്യൂട്ടിറേറ്റ് എന്ന രാസവസ്തുവിന് പൈനാപ്പിളിന്റെ മണവും രുചിയും നല്‍കാന്‍ കഴിയും.
സിട്രോള്‍ ചെറു നാരങ്ങയുടെയും അമെയില്‍ അസറ്റേറ്റ് വാഴപ്പഴത്തിന്റെയും മീഥൈല്‍ ആന്ത്രാനിലേറ്റിന് മുന്തിരിയുടെയും രുചി പ്രദാനം ചെയ്യാന്‍ കഴിയും. പാനീയങ്ങള്‍ ചീത്തയാവാതെ ഇരിക്കുന്നതിന് വേറെയും രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാറുണ്ട്. ഇവയെ പ്രിസര്‍വേറ്റീവുകള്‍ എന്നുപറയും. സോഡിയം സള്‍ഫേറ്റ്, സോഡിയം മെറ്റാ ബൈ സള്‍ഫേറ്റ്, പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയൊക്കെയാണ് സാധാരണ ചീത്തയാവാതിരിക്കാനായി ചേര്‍ക്കുന്നത്.

മധുരത്തിന് പഞ്ചസാരയെക്കാള്‍ നൂറിരട്ടി മധുരമുള്ള സാക്കറിന്‍പോലെയുള്ള പദാര്‍ഥങ്ങളാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയെക്കാള്‍ ആയിരം ഇരട്ടി മധുരമുള്ള പദാര്‍ഥങ്ങളുമുണ്ട്. പലതും ശരീരത്തിലെത്തിയാല്‍ മാരകമായ തകരാറുകള്‍ ഉണ്ടാക്കുന്നവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുരപാനീയങ്ങള്‍ മനുഷ്യശരീരത്തില്‍ കേട് വരുത്താത്ത ഒരു അവയവവുമില്ല. തലച്ചോറ്, ഹൃദയം, കരള്‍, ത്വക്ക്, കണ്ണുകള്‍, നഖം, മുടി, പല്ല് ഈ ലിസ്റ്റ് നീണ്ടുപോകും. മധുരപാനീയങ്ങള്‍ കേടുവരുത്താത്ത മനുഷ്യശരീരത്തിന്റെ ഭാഗമേത് എന്ന് ചോദിക്കുന്നതായിരിക്കും ഭംഗി.

അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജ ഗീതാഞ്ജലി സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. നമ്മെ ഞെട്ടിക്കുന്നതാണ് പലതും. മധുരപാനീയങ്ങളുടെ നിരന്തരോപയോഗം മൂലം പ്രതിവര്‍ഷം രണ്ടുലക്ഷം പേര്‍ ലോകത്ത് മരണപ്പെടുന്നതായി ഗവേഷണം പറയുന്നു. മെക്‌സിക്കോയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്.

കുട്ടികളെയും യുവാക്കളെയുമാണ് ഇത് വ്യാപകമായി ബാധിക്കുന്നത്. ദരിദ്രരാജ്യങ്ങളില്‍ മധുരപാനീയങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്. സമ്പന്നരാജ്യങ്ങള്‍ ഇതുമൂലമുള്ള മരണനിരക്ക് ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരുമ്പോള്‍ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വന്‍കരയിലെ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ അതിവേഗം ഇതുമൂലമുള്ള മരണനിരക്ക് ഉയര്‍ത്തുകയാണ്. 75 ശതമാനമാണ് മധുരപാനീയങ്ങള്‍ കുടിച്ചുള്ള ഇവിടങ്ങളിലെ മരണനിരക്ക്. 45 വയസിന് താഴെയുള്ളവരിലാണ് രോഗങ്ങള്‍ കണ്ടുവരുന്നത്. പെട്ടെന്നുള്ള മരണകാരണം മറ്റുപല രോഗങ്ങള്‍ മൂലമായിരിക്കുമെന്നതിനാല്‍ ഒരിക്കലും വില്ലന്‍ മധുരപാനീയമാണെന്നുള്ള വിവരം പറത്തുവരാറില്ല.

രുചിയുടെ അഞ്ചാം തമ്പുരാന്‍
ലോകമാകെ നിറഞ്ഞ ജങ്ങ്ഫുഡുകളും (ചവറ് ഭക്ഷണം) അതീവ രുചിയുള്ള കോളകളുടെയും അതിവ്യാപനത്തിന് കാരണം അഞ്ചാം രുചിയെന്ന് പറയുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ ഉത്ഭവത്തോടെയാണ്. ഐക്യരാഷ്ട്രസഭപോലും ഇവ ചേര്‍ത്തുള്ള ഭക്ഷണപദാര്‍ഥങ്ങളെ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
ശരീരശാസ്ത്രപരമായി നമ്മുടെ അടിസ്ഥാന രുചികള്‍ മധുരം, ഉപ്പ്, കയ്പ്പ്, പുളി എന്നിവയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ആഹാരം കഴിക്കാന്‍ വേണ്ടിയാണ് നാല് സ്വാദുകള്‍ നല്‍കിയിരിക്കുന്നത്.
നാല് രുചി കൂടാതെ അഞ്ചാമതായി ഉണ്ടാക്കിയ കൃത്രിമ രുചിയാണ് മോണോ സോഡിയം ഗുട്ടാമേറ്റ് (എംഎസ്ജി). ഇതാണ് അജിനോ മോട്ടോ അഥവാ ജപ്പാന്‍ ഉപ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. ജപ്പാന്‍കാരനായ കിക്കുനോ ഇക്കെട എന്ന കെമിസ്റ്റാണ് 1908 ല്‍ ഇത് കണ്ടുപിടിച്ചത്.

രുചിയില്ലാത്ത രുചി
അഞ്ചാമത്തെ രുചി യഥാര്‍ഥത്തില്‍ ഒരു രുചിയല്ല. രുചിയുടെ അനുഭവം മാത്രമാണ് തരുന്നത്. ശരീരശാസ്ത്രപരമായി ഇത് നമ്മുടെ നാവിലെ സ്വാദ് മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുതിയ രുചിക്കൂട്ട് കാട്ടുതീപോലെയാണ് ലോകമെങ്ങും വ്യാപിച്ചത്. ഹോട്ടലുകളും മധുരപാനീയ വ്യവസായങ്ങളും തഴച്ചുവളര്‍ന്നു. പക്ഷെ, ലോകജനതയുടെ ആരോഗ്യം തളര്‍ന്നുതുടങ്ങി. ഇത് കണ്ടെത്താന്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.

1960 ല്‍ ഡോക്ടര്‍ ഓല്‍വി സോഡിയം മോണോ ഗുട്ടാമേറ്റ് (അജിനോമോട്ടോ) മനുഷ്യശരീരത്തിലുണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളെ പുറത്തുകൊണ്ടുവരുംവരെ ഇതാരും അറിഞ്ഞില്ല.
ലോകത്ത് മിക്കരാജ്യങ്ങളിലും മോണോ സോഡിയം ഗുട്ടാമേറ്റ് എന്ന ജപ്പാന്‍ ഉപ്പ് നിരോധിത പട്ടികയിലാണ്. പലപ്പോഴും നമ്മുടെ വീടുകളില്‍ കുട്ടികള്‍ ഭക്ഷണത്തിന് മുന്നിലിരുന്ന് ‘ഇതിന് ഹോട്ടല്‍ ഭക്ഷണം പോലെ രുചിയില്ല’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ! ഹോട്ടല്‍ ഭക്ഷണങ്ങളിലെ അജിനോമോട്ടോ ആണ് അതിന് കാരണം. രുചിച്ച് കഴിക്കാം അതോടൊപ്പം അതിവേഗം മരണത്തെയും പുല്‍കാം.

അടിക്കുറിപ്പ്
2003 ല്‍ പുലിറ്റ്‌സര്‍ സമ്മാന ജേതാവ് മൈക്കിള്‍ മോസ് വിവാദപരമായ ഒരു കണ്ടെത്തല്‍ നടത്തി. അത് ന്യൂയോര്‍ക്ക് ടൈംസില്‍ അദ്ദേഹം വിശദമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭക്ഷണങ്ങളിലെ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ ചേര്‍ക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു രുചിക്കൂട്ടായി മാറുമെന്നും ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് കൊക്കൊയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ കഴിക്കുന്ന അവസ്ഥയിലുള്ള ഒരു ഉന്മാദം സൃഷ്ടിക്കപ്പെടുമെന്നും അവര്‍ ഇത്തരം രുചികള്‍ക്ക് അടിമപ്പെടുമെന്നുമാണ് മൈക്കിള്‍ മോസിന്റെ വിലയിരുത്തല്‍.
നമ്മുടെ മിക്ക ഭക്ഷണങ്ങളിലും ഈ മൂന്നിനം ചേരുവകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങള്‍ വീണ്ടും കഴിക്കാനുള്ള ആസക്തി നമ്മിലുണ്ടാക്കുന്നത്. അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതുപോലെതന്നെ ഈ മൂന്നിനം ചേരുവയും മനുഷ്യശരീരത്തില്‍ ഭയാനകമായ അപകടം ക്ഷണിച്ചുവരുത്തുമെന്നുള്ള പുലിറ്റ്‌സര്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍ പില്‍ക്കാലത്ത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു.

Top