ജീവിതം മാറ്റിമറിച്ചത് വീട്ടിലെ പത്ത് പാറ്റകൾ!

ഒരു പാറ്റയെക്കൊണ്ട് നിങ്ങൾക്കിതുവരെ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ ?എന്നാൽ ഇവിടെ ഒരു ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റി മറിച്ചതേ പാറ്റകളാണ്. കെയ്ല്‍ മിഷിഗണിലെ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പണമില്ലാതെ വീര്‍പ്പുമുട്ടിയതോടെ വീട്ടില്‍ നിന്ന് പത്ത് പാറ്റയെപ്പിടിച്ച്‌ കവറിലടച്ച്‌ സമീപത്തെ സര്‍വ്വകലാശാലയിലെ സുവോളജി ലാബില്‍ വില്‍ക്കാന്‍ കൊണ്ടുചെന്നു. അന്നുതന്നെ അടുത്ത ദിവസം അന്‍പത് പാറ്റകളെ ആവശ്യപ്പെട്ടുകൊണ്ട് പുതിയ ഓര്‍ഡറും കിട്ടി. നാട്ടിലും വീട്ടിലും തപ്പി അന്‍പതെണ്ണത്തിനെ തികച്ചും നല്‍കി. ഇപ്പോള്‍ പാറ്റയും പല്ലിയും ഒച്ചുമൊക്കായി വീട്ടില്‍ നിറയെ ജീവികളാണ്. ഏകദേശം 20,000 പാറ്റകളും അഞ്ഞൂറിലേറെ പല്ലികളും വീട്ടിലുണ്ട്. ദിവസം നൂറു കിലോ പാറ്റയെവരെ വില്‍ക്കാറുണ്ട്. പാറ്റകളെ വെള്ളത്തില്‍ മുക്കി കൊന്നശേഷം സൂര്യപ്രകാശത്തില്‍ ഉണക്കി മരുന്ന് കമ്പനികള്‍ക്ക് വില്‍ക്കാറുണ്ടെന്നും കെയ്ല്‍ പറയുന്നു. വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണത്രേ പാറ്റ .നമുക്കും മുന്‍പേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവയെന്നും ജുറാസിക് കാലം മുതല്‍ക്കേ ഇവ ഈ ഭൂമിയില്‍ കാണപ്പെട്ടിരുന്ന ജീവിയാണെന്നും ശാസ്ത്രലോകം കണ്ടെത്തിയതായി കെയ്ല്‍ പറയുന്നു. മിഷിഗണിലെ സര്‍കലാശാലയിലെ വിദ്യാര്‍ത്ഥിയാണ് കെയ്ല്‍.

Top