വെളിച്ചെണ്ണയ്ക്കു പകരം എത്തുന്നത് ക്രൂഡ് ഓയിൽ മാലിന്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഹെൽത്ത് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വെളിച്ചെണ്ണയ്ക്കു പകരം അടുക്കളകൾ പിടിച്ചടക്കിയിരിക്കുന്ന സൺ ഫ്‌ളവർ ഓയിലിൽ ചേർക്കുന്നത് അതിമാരകമായ ക്രൂഡ് ഓയിൽ മാലിന്യമെന്നു പഠന റിപ്പോർട്ട്. ഇതു സബന്ധിച്ചു പുറത്തു വന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ ആധികാരിക രേഖയായി ഇപ്പോൽ കൃത്യമായ സൂചനകൾ നൽകുന്നത്.
തലമുറകളോളം മലയാളികൾ ഉപയോഗിച്ച് വന്നിരുന്ന വെളിച്ചെണ്ണ ഒരു സുപ്രഭാതത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുന്ന ഒന്നായി മാറി പകരം. നമ്മുടെ അടുക്കളയിലേക്ക് വന്നതാണ് സൺ ഫ്‌ലവർ ഓയിൽ. പോഷക സമ്പുഷ്ടമായ വെളിച്ചെണ്ണയ്ക്ക് കൊളസ്ട്രോൾ വാഹിനി എന്ന ദുഷ്‌പ്പേര് നൽകിയതും സൺ ഫ്‌ലവർ ഓയിൽ വാഴ്ത്തപ്പെട്ടതും ഉത്തരേന്ത്യൻ വൻകിട മിൽ ലോബിയുടെ വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്ന് തിരിച്ചറിയൽ വർഷങ്ങൾ വേണ്ടി വന്നു. ഇതിനോടകം സൺ ഫ്‌ലവർ ഓയിൽ കേരളത്തിൽ പ്രചുര പ്രചാരം നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മലയാളി ഉണ്ടാക്കുന്ന പല വിഭവങ്ങൾക്കും സൂര്യകാന്തി എന്ന ഒരു അവിഭാജ്യ ഘടകമായി മാറി. എന്നാൽ ഒരു ലളിതമായ. വിലക്കുറവും പരസ്യ പ്രചാരണങ്ങളും മുൻപന്തിയിലെത്തിച്ച സൺ ഫ്‌ലവർ ഓയിൽ സാധാരണ ഗതിയിൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടും.

ഒരു ലിറ്റർ സൺഫ്‌ലവർ ഓയിലിന് ഇന്നത്തെ വിപണിയിൽ 90 – 95 രൂപയാണ് വില . സൂര്യകാന്തി ചെടിയുടെ വിത്ത് ചക്കിൽ ആട്ടി ഉണ്ടാക്കുന്നതാണല്ലോ സൺഫ്‌ലവർ ഓയിൽ ? ഒരു ലിറ്റർ സൺഫ്‌ലവർ ഓയിൽ ഉണ്ടാക്കാൻ ഉണങ്ങിയ 8 കിലോ സൂര്യകാന്തി വിത്ത് വേണമെന്നാണ് കണക്ക് . ഒരു കിലോ സൂര്യകാന്തി വിത്തിന് ഇന്നത്തെ വിപണി വില 30 – 35 രൂപയാണ് . അങ്ങനെയെങ്കിൽ ഒരു ലിറ്റർ സൺഫ്‌ലവർ ഓയിൽ ഉണ്ടാക്കാൻ വേണ്ട വിത്തിന് മാത്രം ചെലവ് കുറഞ്ഞത് 240 രൂപ . അപ്പോൾ നമ്മൾക്കെങ്ങിനെയാണ് ഒരു ലിറ്റർ ഓയിൽ 90 രൂപക്ക് കേരളത്തിൽ ലഭിക്കുന്നത് . അതേന്വേഷിച്ച് ചെല്ലുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നമ്മൾ മനസിലാക്കുന്നത് . സൺഫ്‌ലവർ ഓയിൽ എന്ന പേരിൽ നമ്മൾ ഉപയോഗിച്ചിരുന്നത് , മാരക രോഗങ്ങൾക്ക് കാരണമാകുന്ന, വളരെ വിലകുറഞ്ഞ ക്രൂഡ് ഓയിൽ എണ്ണയുടെ വേസ്റ്റ് ആണെന്ന്.

Top