കോഴിക്കോട്:കേരഫെഡ് വഴിയുള്ള പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു.കഴിഞ്ഞ ജൂണ്‍ അവസാനം സ്വകാര്യ വെളിച്ചെണ്ണ ക്കമ്പനികളുടെ ഇടപെടല്‍ മൂലം പച്ചത്തേങ്ങയ്ക്ക് കിലോ നിരക്ക് 17 രൂപയായി കുറഞ്ഞപ്പോഴാണ് സര്‍ക്കാര്‍ കേരഫെഡ് മുഖേനയുള്ള സംഭരണത്തിന് 10 കോടി രൂപ അനുവദിച്ചത്. 20 കോടി രൂപ നല്‍കാനായിരുന്നു തീരുമാനം.ഉത്തരവ് വന്നപ്പോഴത് 10 കോടി രൂപയായി കുറഞ്ഞു.നല്‍കിയത് അഞ്ചു കോടി രൂപമാത്രമായിരുന്നു.പച്ചത്തേങ്ങ വില എത്ര കുറഞ്ഞാലും കിലോയ്ക്ക് 25 രൂപ നല്‍കിയാണ് കേരഫെഡ് കൃഷിഭവനുകള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്.തമിഴ്‌നാട്ടില്‍ ക്വിന്റലിന് 6800 രൂപയായി.ദീപാവലി വരെ ഈ നില തുടര്‍ന്നേക്കാം.ദീപാവലി കഴിഞ്ഞാല്‍ വില മെച്ചപ്പെടുമെന്നാണ് സൂചന.പച്ചത്തേങ്ങയ്ക്ക് 23 രൂപ വരെ വിലയുണ്ട്.