കേരളത്തിൽ നിന്നുമെത്തിയ രണ്ടുപേർ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി സന്ദേശം: റെയിൽവേ സ്റ്റേഷനിൽ പൊലീസിന്റെ കർശന പരിശോധന

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് അജ്ഞാത ബോംബ് ഭീഷണി. ഇന്ന് രാവിലെ ഏഴുമണിയോടെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ നിന്നുമെത്തിയ രണ്ടു പേർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെക്കുമെന്നാണ് ഭീഷണി സന്ദേശം.

ഫോൺ സന്ദേശത്തിന് പിന്നാലെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചതിൽ കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശിയായ സെന്തിൽകുമാർ എന്നയാളാണ് ഫോൺ വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തി

എങ്കിലും റെയിൽവേ സ്റ്റേഷനിൽ പരിശോധനകൾ തുടരുകയാണ്.ആർപിഎഫിന്റെയും പൊലീസിന്റെയും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും യാതൊന്നും അധികൃതർക്ക് കണ്ടെത്തിയില്ല.

ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ലഗേജുകൾ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കുശേഷം എക്‌സ് റേ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാരെ കടത്തിവിടുന്നത്.

Top