സീയോൾ:കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ ദക്ഷിണകൊറിയയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. പുതുതായി 3,292 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധി ച്ചവരുടെ എണ്ണം 406,065 ആയി ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ദക്ഷിണ കൊറിയയിൽ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ദക്ഷിണ കൊറിയയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3187 ആയി. 506 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
ഈ മാസമാദ്യം സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ പൂർണ മായും നീക്കി പൊതുയിടങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിൻറെ ഭാഗമായായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണ് കോവിഡ് കേസുകളിലെ വർധനവ്.