![](https://dailyindianherald.com/wp-content/uploads/2016/01/kozi-cole.jpg)
കോഴിക്കോട്: ജനകീയ കലക്ടറെന്ന പേരില്‍ കോഴിക്കോട്ടുകാരുടെ കയ്യടി വാങ്ങിയ കലക്ടര്‍ എന്‍പ്രശാന്തിനു തകര്‍പ്പന്‍ കയ്യടി. ഇത്തവണ സോഷ്യല്‍ മീഡിയയിലെ പ്രഖ്യാപനങ്ങളുടെ പേരിലല്ല കലക്ടര്‍ ഇത്തവണ ഷൈന്‍ ചെയ്യുന്നത്. കോഴിക്കോട്ടെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനായി കുളങ്ങളും ചിറകളും നാട്ടുകാര്‍ ചേര്‍ന്നു വൃത്തിയാക്കണമെന്നായിരുന്നു പ്രശാന്തിന്റെ വാഗ്ദാനം. വൃത്തിയാക്കുന്നവര്‍ക്കു ഒരു ബിരിയാണി തരുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിരുന്നു.
കലക്ടറുടെ പ്രഖ്യാപനം പുല്ലു വില കല്‍പ്പിക്കുന്ന നാട്ടില്‍ കോഴിക്കോട്ടുകാര്‍ പുലികളായി മാറി. എല്ലാം ഏറ്റെടുത്ത അന്നാനാട്ടുകാര്‍ കുളം വൃത്തിയാക്കിയാണ് കലക്ടറുടെ വാക്ക് ശിരസാ വഹിച്ചത.് തന്റെ വാഗ്ദാനം ചെവിക്കൊണ്ട് 14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ നാട്ടുകാര്‍ക്ക് നല്ല അസല്‍ കോഴിക്കോടന്‍ ബിരിയാണി നല്‍കി കലക്ടര്‍ വാക്കു പാലിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.