സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകാന്‍ കഴിയാത്തവര്‍ പാസ്‌പോര്‍ട്ട് കൈപ്പറ്റണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകാനായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും സാങ്കേതികമായ കാരണങ്ങളാല്‍ ഹജ്ജിന് പോകാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു നല്‍കുന്നു. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട് നല്‍കിയപ്പോള്‍ ലഭച്ച രശീത് തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരായി പാസ്‌പോര്‍ട്ട് കൈപ്പറ്റണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസ് അറിയിച്ചു. കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് യോഗ്യമായ രീതിയില്‍ ഒരു ലോഗോ സൗജന്യമായി ഡിസൈന്‍ ചെയ്തു തരുവാന്‍ പൊതു ജനങ്ങളില്‍ നിന്ന് അപേക്ഷ.താല്‍പര്യമുളളവര്‍ സംസ്ഥാന ഹജജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അയച്ചു നല്‍കണം. ലോഗോ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയാണിത്.

Top