2016 മോഹല്‍ലാല്‍ തൂത്തുവാരി; 121 മലയാള ചിത്രങ്ങള്‍ക്കായി ആകെ ചിലവായത് 460 കോടി രൂപ; നേടിയത് വെറും 425 കോടി മാത്രം

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ 121 ചിത്രങ്ങള്‍ റിലീസ് ചെയ്തത്. 188 തമിഴ് ചിത്രങ്ങളും 102 തെലുങ്കു ചിത്രങ്ങളും മലയാളി സിനിമാ ആസ്വാദകരെ തേടിയെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹിറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തത് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ്. 121 ചിത്രങ്ങള്‍ക്കുമായി 460 കോടി രൂപയാണ് ആകെ ചെലവായത്. ഇത്രയും തുക നിര്‍മ്മാണ ചെലവിലേക്ക് പോയപ്പോള്‍ നേടാനായത് 425 കോടി രൂപ മാത്രമാണ്. 20 കോടിക്ക് മുകളില്‍ നിര്‍മ്മാണ ചെലവ് ആയത് പുലിമുരകനാണ് ഇതില്‍ മുന്‍ പന്തിയില്‍. കളക്ഷന്‍ നേട്ടത്തിലും പുലിമുരുകന്‍ തന്നെ ഒന്നാമതായി.

മോഹന്‍ലാല്‍ നായകനായ ഒപ്പം പുലിമുരുകന്‍ എന്നി ചിത്രങ്ങള്‍ 119 ചിത്രങ്ങളുടെ ആകെ കളക്ഷനേയും മറി കടന്നിട്ടുണ്ട്. 12 കോടിക്ക് പൂര്‍ത്തിയായ 2 ചിത്രങ്ങളും 10 കോടി വരെ നിര്‍മ്മാണ ചെലവില്‍ 8 ഓളം ചിത്രങ്ങളും റിലീസിനെത്തി. 2016 ലെ താരം മോഹന്‍ ലാല്‍ തന്നെയാണ്. മലയാളത്തിലും തെലുങ്കിലുമായി 4 ചിത്രങ്ങളാണ് ലാലിന്റേതായി റിലീസിന് എത്തിയത്. അതില്‍ പുലിമുരുകന്‍ മോഹന്‍ ലാല്‍ എന്ന നടന്റേയും മലയാള സിനിമയുടെയും ചരിത്രമായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്, പുതുിയ നിയമം, കസബ, തോപ്പില്‍ ജോപ്പന്‍, വൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ്. ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാന്‍ സാധിച്ചില്ല. പല ചിത്രങ്ങളും സാറ്റലൈറ്റ് തുക കൊണ്ടാണ് പിടിച്ചു നിന്നത്. പുതുയ നിയമത്തിന് ആകെ ചെലവായ തുക 5 കോടി എട്ടു ലക്ഷം രൂപയാണ്. തിയ്യറ്ററില്‍ നിന്നും 4 കോടി 50 ലക്ഷവും മറുഭാഷകളില്‍ ചിത്രം വിറ്റപ്പോള്‍ ഒന്നര കോടിയും സാറ്റലൈറ്റ് 4 കോടിയും കിട്ടി. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ പുലിമുരുകന്റെ പ്രഭയില്‍ അല്പം മങ്ങി പോയെങ്കിലും ലാഭം നേടിയ പടങ്ങളുടെ പട്ടികയില്‍ ഇടം നേടി. 8 കോടി 25 ലക്ഷത്തിന് നിര്‍മ്മിച്ച ചിത്രത്തിന്റെ സാറ്റലൈറ്റും വീഡിയോയും ഒക്കെകൂടി തട്ടിം മുട്ടിയും പോയി.

താര പരിവേഷമില്ലാതെ വിജയിച്ച 10 ഓളം ചിത്രങ്ങളും മലയാളത്തില്‍ ഉണ്ടായിരുന്നു. അത്തരം സിനിമകളുടെ താരങ്ങള്‍ സംവിധായകര്‍ തന്നെയായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മഹേഷിന്റെ പ്രത്രികാരം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം അതിന് ഉദാഹരണമാണ്. മികച്ച സംവിധായകനും നായകനും ഒന്നിച്ചാല്‍ നല്ല ചിത്രങ്ങള്‍ പിറക്കും എന്നതിന്റെ ഉദാഹരണം കൂടിയാണവ. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ആനന്ദം, സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ രാജ്യം, കിസ്മത്ത്, ആന്‍ മരിയ കലിപ്പിലാണ്, ഗപ്പി തുടങ്ങിയ ചിത്രങ്ങളും താര പരിവേഷമില്ലാതെ വന്ന് മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളാണ്.

Top