കൊച്ചി: ‘കളക്ടര്‍ ബ്രോ’ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വ രോഗം. ജനകീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ കളക്ടര്‍ ബ്രോ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍.
ആശുപത്രിയില്‍ കഴിയുന്ന കളക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് പുറത്ത് വിട്ടത്. മകള്‍ അമ്മുവാണ് തന്റെ ചിത്രമെടുത്തതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
‘അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിംഗ്’ എന്ന രോഗമാണ്. എന്നാല്‍ നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. ”ഇതുവരെ നിരവധി പരിശോധനകളും എം.ആര്‍.ഐ സ്‌കാനിംഗും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ജീവിതം എല്ലാ ദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു”- അദ്ദേഹം ഫേസ്ബുക്ക് കുറിച്ചു.