സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര
കമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന്് ധാരണയായി. സബ്ക്രിപ്ഷന്‍ പായ്ക്കിലൂടെയാണ് കോഴ്‌സുകള്‍ നല്‍കുന്നത്.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രി അനുബന്ധ വിദഗ്ദ്ധര്‍ നല്‍കുന്ന ഗുണനിലവാരമുള്ള കോഴ്‌സുകളിലേക്ക് കോളജുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയാണ് സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോളജുകള്‍ക്കാണ് സേവനം ലഭിക്കുക.
ഐടി, ബിസിനസ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന അമ്പതിലധികം കോഴ്‌സുകളുടെ സംയോജനമാണ് സബ്ക്രിപ്ഷന്‍ പായ്ക്ക്.ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്,അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,ഫിനാന്‍സ്, ഐടി എന്നിവയില്‍ വൈദിഗ്ദ്ധ്യം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. മണിപ്പാല്‍ പ്രോലേണ്‍ പോര്‍ട്ടലിലേക്ക് ഏത് സമയത്തും പ്രവേശിക്കാനാകുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യപ്രകാരം പഠിക്കുവാന്‍ സാധിക്കും.കോഴ്‌സ് പൂര്‍ത്തീകരിക്കുമ്പോള്‍ മണിപ്പാല്‍ പ്രോലേണില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും.
വ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കോളേജുകളിലേക്ക് എളുപ്പത്തില്‍ എത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വിടവ് നികത്താനാണ് ട്രിനിറ്റി സ്‌കില്‍ വര്‍ക്സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് മെറി ട്രാക് സര്‍വ്വീസസ് സിഇഒ അംബരിഷ് സിന്‍ഹ പറഞ്ഞു.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്‍നിര ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, മെറിട്രാക്കിന്റെ കോഴ്‌സുകള്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും കോളേജുകളിലേക്ക് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് സിഇഒ കെ.എം സുഭാഷ് പറഞ്ഞു. ലോക വെല്ലുവിളികള്‍ക്കായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് ഈ കോഴ്‌സുകള്‍.കൂടാതെ, ഏത് കോളേജിന്റെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച കോഴ്‌സാണിത്. പ്രത്യേകിച്ചും വ്യവസായ പ്രസക്തമായ കോഴ്‌സുകള്‍ ഉള്ള പങ്കാളി സ്ഥാപനങ്ങള്‍ക്ക് വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ഗണ്യമായി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സെമസ്റ്റര്‍ എലക്ടീവ് കോഴ്‌സുകളിലേക്കും വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളിലേക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് മെറിട്രാക്ക് അടുത്തിടെ അവരുടെ വിപുലീകൃത കരിക്കുലം പ്രോഗ്രാം (ഇസിപി) ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://trinityskillworks.com/services/certifications.