ന്യൂഡല്‍ഹി: റണ്‍വേയില്‍ നേര്‍ക്കുനേര്‍ വിമാനങ്ങള്‍. തലനാനിഴയ്ക്ക് ഒഴിവായത് മഹാദുരന്തം. ഡല്‍ഹിയിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസിനയെ സ്വീകരിച്ച് മടങ്ങി അധികം കഴിയും മുമ്പാണ് സംഭവം നടന്നത്.
എയര്‍ഇന്ത്യയുടെ ഡല്‍ഹിഗോവ വിമാനം റണ്‍വേ 28ല്‍ നിന്ന് പകല്‍ 11.15നാണ് പുറപ്പെടാന്‍ ഒരുങ്ങിയത്. എന്നാല്‍ വിമാനം അടിയന്തിരമായി തിരികെ ബേയിലേക്ക് മടക്കിവിടാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. 27 മിനിട്ടിനു ശേഷം ഇന്‍ഡിഗോയുടെ റാഞ്ചിഡല്‍ഹി വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങി. എന്നാല്‍ റണ്‍വേയുടെ മറുവശത്ത് എയര്‍ ഇന്ത്യ വിമാനം കിടക്കുന്നതു കണ്ട പൈലറ്റ് സ്റ്റാന്റേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ പ്രകാരം വിമാനം വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. പുറപ്പെടാനുള്ള അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് പ്രവേശിച്ച എയര്‍ഇന്ത്യ, പിന്നാലെ ടേക്ക്ഓഫ് റദ്ദാക്കുന്നുവെന്ന് എടിസിയെ അറിയിക്കുകയും ചെയ്തു.
പിന്നീട് 12.50നാണ് എയര്‍ഇന്ത്യ വിമാനം യാത്ര ആരംഭിച്ചത്. തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായ ഈ സംഭവത്തില്‍ എയര്‍ഇന്ത്യ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.