ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു; കോമയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പെണ്‍കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷത്തില്‍ പതിനെട്ടുകാരി

തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതിയ്ക്ക് നാലു ദിവസത്തിനു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. അപ്പോഴാണ് അവള്‍ ഒരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത് താനൊരു അമ്മയായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് സംഭവം. പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ് അപ്രതീക്ഷിതമായി അമ്മയായതില്‍ അത്ഭുതപ്പെട്ടിരിക്കുന്നത്. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞും കൂടെയുണ്ട്. ആദ്യമൊക്കെ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകുമെന്നാണ് എബണി ചിന്തിച്ചിരുന്നത്.

കാരണം ആര്‍ത്തവം മുറതെറ്റാതെ വന്നിരുന്നു. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരട്ടഗര്‍ഭപാത്രം പേറിയിരുന്ന യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു എബണിക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഉടന്‍ തന്നെ സര്‍ജറി ആവശ്യമാണെന്നും അറിയിച്ചു. കോമയില്‍ ആയിരിക്കുമ്പോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്.

തീര്‍ത്തും പ്രതീക്ഷിക്കാതെ പെട്ടെന്നൊരു ദിവസം അമ്മയായത് അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ എബണി. എന്തായാലും എബണിയുടെ പ്രസവത്തിന്റെ കാര്യം പ്രമുഖ മാധ്യമങ്ങളെല്ലാം വാര്‍ത്താക്കിയിട്ടുണ്ട്.

Top