ദ്രോഗ്‌ഹെഡാ : മറുമയം നിയസിന്റെ നേതൃത്വത്തിൽ UK യിലെ ആറു സ്റ്റേജുകളിൽ കലാപ്രേമികളെ ആവേശത്തിലാക്കിയ നിറസന്ധ്യ ദ്രോഗ്‌ഹെഡായിലെ Barbican Centre ൽ 22 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക്.
നൃത്തവും സംഗീതവും ഹാസ്യവും ഒത്തിണക്കികൊണ്ടു ഏവരുടെയും മനം കവർന്നുകൊണ്ടു മറുമയം നിയാസ്, പ്രശസ്ത സിനിമ നടി കൃഷ്ണപ്രഭ, പിന്നണി ഗായകരായ സുദർശൻ, ക്രിസ്റ്റകല, ഹാസ്യ കലാകാരന്മാരായ സതീഷ് പള്ളുരുത്തി, കലാഭവൻ സലിം, ഐഡിയ സ്റ്റാർ സിങ്ങർ കീ ബോർഡിസ്റ് വില്യം തുടങ്ങിയവർ അണിനിരക്കുന്നു.
വെള്ളിയാഴ്ചത്തെ ഈ കലാവിരുന്ന് ഉത്സവമാക്കി തീർക്കുവാൻ ഏവരെയും ദ്രോഗ്‌ഹെഡായിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓഡിറ്റോറിയത്തിൽ അയർലണ്ടിലെ പ്രമുഖ കമ്പനിയുടെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0892115979 , 0892070679 , 0876325054