കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ ഗുരുരാജ വെള്ളി നേടി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചത് ഭാരോദ്വഹനത്തിലൂടെ. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. അതേസമയം, മലയാളി താരം സജന്‍ പ്രകാശ്  50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍  പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നു താരം. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍  ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് ആദ്യറൗണ്ടില്‍  ജയം കണ്ടു. ശ്രീലങ്കയുടെ കരുണരത്നയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് – ചിരാഗ് ഷെട്ടി സഖ്യം ശ്രീലങ്കയുടെ തന്നെ കരുണരത്ന–ഭുവനേക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വനിത ഹോക്കിയിലും ഇന്ത്യക്ക് തോല്‍വിയോടെയാണ് തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളിന് വെയില്‍സാണ് ഇന്ത്യയെ തോല്‍പിച്ചത്.

Top