കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ 8.08 മീറ്റര്‍ മറികടന്ന് മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളിത്തിളക്കം.. തന്റെ അഞ്ചാം ശ്രമത്തിലാണ് എം ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്.
മലയാളി താരം അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തി. ബഹ്മാസ് താരം ലാക്വന്‍ നയേണിനാണ് സ്വര്‍ണം. കോമണ്‍വെല്‍ത്ത് ലോംഗ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരമാണ് ശ്രീശങ്കര്‍. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആദ്യ മൂന്ന് ശ്രമത്തിലും എട്ട് മീറ്ററിനപ്പുറം കടക്കാന്‍ സാധിച്ചിരുന്നില്ല. നാലാമത്തെ ശ്രമം ഫൗളാകുകയും ചെയ്തു. രണ്ടവസരങ്ങള്‍ മാത്രം ശേഷിക്കെ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഈ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം.