ബംഗാളിനെ ഗുജറാത്താക്കൂ…വര്‍ഗീയ വിഷം ചീറ്റി ബിജെപി എംഎല്‍എ; ഹിന്ദുക്കള്‍ പ്രതികരിക്കണം

ഹൈദരാബാദ്: പശ്ചിമ ബംഗാളിലെ വര്‍ഗീയ കലാപത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. 2002ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ പ്രതികരിച്ച പോലെ ബംഗാളിലെ ഹിന്ദുക്കളെ തിരിച്ചടിക്ക് ആഹ്വാനം ചെയ്യുകയായിരുന്നു എച്ച് രാജ സിങ് എംഎല്‍എ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം.ഹൈദരാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജ സിങ്. പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞാണ് സന്ദേശത്തിന്റെ തുടക്കം. പിന്നീടാണ് അദ്ദേഹം ഇതരമതസ്തരെ ആക്രമിക്കാനും ഗുജറാത്ത് ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നത്. ഗുജറാത്തിലെ ഹിന്ദുക്കള്‍ എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെ ബംഗാളിലെ ഹിന്ദു സമൂഹവും പ്രതികരിക്കണം അല്ലെങ്കില്‍ ബംഗാള്‍, ബംഗ്ലദേശ് ആയി മാറുമെന്നും രാജ സിങ് പറഞ്ഞു.വര്‍ഗീയത പടര്‍ത്തുന്നവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ ഹിന്ദുക്കള്‍ ബോധവാന്‍മാരായിരിക്കണം. അവര്‍ സുരക്ഷിതാരായിരിക്കണമെന്ന് മതേതരവാദികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ഗുജറാത്തിലെ ഹിന്ദുക്കള്‍ ചെയ്തത് പോലെ പശ്ചിമ ബംഗാളിലെ ഹിന്ദുക്കളും ചെയ്യണം. അല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് ആയി മാറും. ബംഗാള്‍ കടുവകള്‍ ഉണരണം. സ്വയം രക്ഷയ്ക്ക് വേണ്ടി സംഘടിക്കണം- എംഎല്‍എ പറയുന്നു. കശ്മീരിലെ ഹിന്ദുക്കളെ പോലെയാകും ഹിന്ദുക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുകയാണ് മമത ഭരണകൂടം ചെയ്യുന്നതെന്നും രാജ സിങ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കശ്മീരിലെ ഹിന്ദുക്കളെ പോലെയാകും അവസ്ഥയെന്നും എംഎല്‍എ പറഞ്ഞു. ക്ഷേത്രം തടഞ്ഞാല്‍ തലയെടുക്കും മുമ്പും നിരവധി വിവാദ പ്രസ്താവനകള്‍ ഇറക്കിയ വ്യക്തിയാണ് രാജ സിങ് എംഎല്‍എ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയുന്നവരുടെ തലയെടുക്കുമെന്ന് അദ്ദേഹം രണ്ടുമാസം മുമ്പ് പറഞ്ഞിരുന്നു. എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു പശ്ചിമ ബംഗാൡ വര്‍ഗീയ കലാപമുണ്ടായ ബസീര്‍ഹട്ടിലെയും ബദുരിയയിലേയും അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കലാപം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പുലിവാലായി 17 കാന്റെ വര്‍ഗീയമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് മമത ബാനര്‍ജി നിര്‍ദേശം നല്‍കി. ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top