ആധാര്‍ ചോദിച്ചാല്‍ ഒരു കോടിരൂപ പിഴ!! വിചിത്ര നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ തന്നെ തിരിച്ചറിയല്‍ രേഖയായി വേണമെന്ന് നിര്‍ബന്ധിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരും. ആധാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കുന്ന ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഒരുകോടി രൂപ വരെ പിഴയും ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും ഇതിനായുള്ള ആധാര്‍ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ബില്‍ അടുത്ത് തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാലും ശിക്ഷ ലഭിക്കും. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും മൊബൈല്‍ കണക്ഷനും പാസ്പോര്‍ട്ടോ റേഷന്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. എല്ലാ ഇടപാടുകള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ പുതിയ നയം ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കിന്റെ കെ.വൈ.സി അപേക്ഷയ്ക്ക് ഉപഭോക്താവിന് വേണമെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാം. 8 വയസ് തികഞ്ഞാല്‍ സ്വയം ആധാറില്‍ നിന്ന് പുറത്തുകടക്കാനും അവസരമൊരുങ്ങുന്ന തരത്തിലാണ് ഭേദഗതി. പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ കര്‍ശനമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടെലഗ്രാഫ് നിയമം, പണം തട്ടിപ്പ് തടയല്‍ നിയമം എന്നിവയിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്

Top