തിരുവനന്തപുരം: സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ദിക്കുന്നു. ഇത് സംബന്ധിച്ച് പായിച്ചറ നവാസ് ഡിജിപിയ്ക്ക് പാരാതിയും നല്‍കിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോലീസും നീങ്ങുകയാണ്.
നിയമ വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടി ചെയ്തത് മത തീവ്രവാദികള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ പെണ്‍കുട്ടിയ്‌ക്കെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന.
പെണ്‍കുട്ടി നിയമം കയ്യിലെടുക്കുകയായിരുന്നെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. സമാനമായ പ്രസ്താവന കോണ്‍ഗ്രസ് എംപി കൂടിയായ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കഴിഞ്ഞദിവസം നടത്തിയതും വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അതോടൊപ്പം തന്നെ സ്വാമിക്ക് പെട്ടെന്നുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ഒന്‍പതാം ക്ലാസു മുതല്‍ പരിചയവും 11ാം ക്ലാസുമുതല്‍ ലൈംഗിക ചൂഷണവും നടന്നിട്ടും പെണ്‍കുട്ടി മറ്റ് മാര്‍ഗങ്ങള്‍ തേടാതെ ഇത്തരമൊരു പ്രവൃത്തി ചെയ്തത് ദുരൂഹമെന്നാണ് പരാതി. പെണ്‍കുട്ടി ഇത് ഒറ്റയ്ക്ക് ചെയ്തതാണെന്നത് വിശ്വസിനീയമല്ലെന്നും ഇതില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പടെ നടന്നിട്ടുണ്ടെന്നും പരാതിയില്‍ നവാസ് ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുടുംബവുമായി നല്ല ബന്ധത്തിലാണ് സ്വാമി. ഇയള്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. നിരവധി തവണ പീഡിപ്പിച്ചിട്ടും പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഈ വിവരം അറിയില്ലായിരുന്നു എന്നതും ദുരൂഹമാണ്. സംഭവം നടന്നത് അത്ര വലിയ വീടുമല്ല. മുറികളെല്ലാം അടുത്തടുത്താണ്. തൊട്ടടുത്ത മുറിയില്‍ പെണ്‍കുട്ടിയുടെ സഹോദരനുണ്ടായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായ ഈ യുവാവ് വീട്ടിലുള്ളപ്പോള്‍ സഹോദരിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുവെന്നത് അവിശ്വസനീയമാണെന്നും സംഭവത്തിന് പിന്നില്‍ ഇത്തരം നിരവധി ദുരൂഹതകളുണ്ടെന്നും പരാതിയില്‍ പറയുന്നു.
നിയമ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി എന്ന് പറയുമ്പോള്‍ തന്നെ നിയമത്തെ കുറിച്ച വ്യക്തായ ധാരണയുണ്ടെന്ന് മനസ്സിലാക്കാം. നിയമം അറിയാവുന്ന പെണ്‍കുട്ടി എന്തുകൊണ്ട് ഈ വിവരം പൊലീസില്‍ അറിയിക്കാതെയും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെയും കൊണ്ടുനടന്നുവെന്നതും ദുരൂഹമാണ്.
നിലവില്‍ പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി പീഡനം തുടരുന്നതുകൊണ്ടും മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടുമാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നുമാണ്. അതേസമയം ലിംഗം മുറിച്ചിട്ടും സ്വാമിയുടെ നിലവിളിയോ മറ്റോ കേട്ടതായി ഒരു മൊഴിയും ഇല്ല. പെണ്‍കുട്ടി ഇത്തരമൊരു പ്രവൃത്തി ചെയ്തിട്ട് സ്വാമി തിരിച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായോ പ്രതിരോധിക്കാന്‍ ശ്രമിച്ചതായോ യാതൊരു പരാമര്‍ശവുമില്ലെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ നവാസ് ഉന്നയിക്കുന്ന സുപ്രധാനമായ ചില കാര്യങ്ങള്‍ ഇവയാണ്. നിയമം അറിയാവുന്ന പെണ്‍കുട്ടി അത് കൈയിലെടുത്തു. പെണ്‍കുട്ടിയുടെ സഹോദരന് ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്ത് ചെയ്യുമെന്നും പരാതിക്കാരന്‍ ചോദിക്കുന്നു.
പീഡനം നടത്തിയ ആളിന്റെ ലൈംഗിക ശേഷി പരിശോധിക്കാന്‍ ലിംഗം ആവശ്യമാണെന്നിരിക്കെ ഇത്തരമൊരു പ്രവൃത്തി തെളിവ് ഇല്ലാതാക്കല്‍ കൂടിയല്ലേയെന്നും പരാതിയില്‍ ചോദിക്കുന്നുണ്ട്. സംഭവത്തെ രാഷ്ട്രീയമാക്കി വിവിധ കക്ഷികള്‍ ഏറ്റുമുട്ടുമ്പോള്‍ യഥാര്‍ഥ സംഭവങ്ങള്‍ മറയ്ച്ച് പിടിക്കപ്പെടുന്നുവെന്നും ദുരൂഹതകള്‍ മുഴുവന്‍ പുറത്തുകൊണ്ട് വരണമെന്നും പരാതിയില്‍ പറയുന്നു.
നിയമവും നീതിയും നടപ്പിലാക്കേണ്ടത് കോടതികളിലാണെന്നും നാളെ ലിംഗം നഷ്ടപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഉണ്ടായ മാനഹാനിയും നഷ്ടപ്പെട്ട ലിംവും തിരികെ നല്‍കാനാകുമോയെന്നും പരാതിയില്‍ നവാസ് ചോദിക്കുന്നുണ്ട്.