ബീഫിന് പുറമേ കോഴിക്കും മീനിനും വരെ നിരോധനവുമായി യുപിയില്‍ ആദിത്യനാഥ്; ആയിരക്കണക്കിന് ദലിതരും മുസ്ലിങ്ങളും തൊഴില്‍ രഹിതരാകും

ബീഫ് നിരോധനം എന്ന ആവശ്യം ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ യുപിയില്‍ കുറച്ച് കൂടി കടുത്ത നിലപാടിലേയ്ക്ക് പോകുന്നതാണ് കാണാനാകുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആദിത്യനാഥ്. ഇത് മാംസ വിപണിയുമായും തുകല്‍ വ്യവസായവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ദലിതരുടെയും മുസ്ലിങ്ങളുടെയും തൊഴില്‍ മേഖലയെയാണ് ബാധിക്കുന്നത്.

ഒറ്റരാത്രി കൊണ്ട് അടച്ചു പൂട്ടിയത് നൂറോളം അറവുശാലകളാണ്. ബീഫിനു പുറമെ മീന്‍, ആട്ടിറച്ചി, കോഴി എന്നിവയും വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ വ്യാപകമായ നടപടികളുണ്ടാകുന്നത്. അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടാനും പശുക്കടത്തു തടയാനും നേരത്തെ തന്നെ ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഈ തീരുമാനം ദലിതരും മുസ്ലിങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യരുടെ തൊഴിലാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഇത് തന്നെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമം തെറ്റിക്കുന്നവരോട് യാതൊരു ദയയും കാണിക്കരുതെന്ന് ആദിത്യനാഥ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറവുശാലകള്‍ പൂട്ടാനുള്ളത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണെന്നും പുതിയ നടപടിയല്ലെന്നുമാണ് ബി.ജെ.പി വക്താവ് പറയുന്നത്.

Top