ശരീരത്തില്‍ പുള്ളികളില്ല; തവിട്ടുനിറത്തിലുളള ജിറാഫ് കുഞ്ഞ് ജനിച്ചു; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി

ഒരു ജിറാഫിന്റെ ജനനം ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തി. നാല് ആഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ നിറമാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. സാധാരണയായി തവിട്ട് നിറത്തിനിടയില്‍ വെള്ള വരകളോട് കൂടിയ നിറമാണ് ജിറാഫുകള്‍ക്ക് ഉണ്ടാവുക. അതല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ജനിതക വ്യത്യാസമുണ്ടെങ്കില്‍ അവയുടെ നിറം പൂര്‍ണ്ണമായും വെള്ളയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ശരീരം മൂഴുവനും തവിട്ട് നിറത്തിലുള്ള ജിറാഫ് ആദ്യമായാണ് ജനിച്ചതെന്ന് മൃഗ ശാസ്ത്രജ്ഞര്‍ പറയുന്നു.

അമേരിക്കയിലെ ടെന്നസിയിലുള്ള ബ്രൈറ്റ്‌സ് മൃഗശാലയില്‍ ശരീരത്തില്‍ പാടുകളോ മറ്റെന്തെങ്കിലും പാറ്റേണുകളോ ഒന്നു മില്ലാതെ പൂര്‍ണമായും തവിട്ട് നിറം മാത്രമുള്ള ജിറാഫ് കുഞ്ഞ് പിറന്നു. ജൂലൈ 31 ന് ജനിച്ച ഈ ജിറാഫ് ലോകത്തിലെ തന്നെ ആദ്യത്തെ പൂര്‍ണ്ണമായും തവിട്ട് നിറമുള്ള ജിറാഫാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രൈറ്റ്‌സ് മൃഗശാല പുറത്തുവിട്ട പ്രസ്താവന പ്രകാരം ഈ കുഞ്ഞ് ജിറാഫിന് ആറടി ഉയരം ഉണ്ട്. ലോകത്തിലെ തന്നെ ജീവിക്കുന്ന ഒരേയൊരു സോളിഡ് – നിറമുള്ള റെറ്റിക്യുലേറ്റഡ് ജിറാഫാണ് ഇതെന്നാണ് ജിറാഫ് വിദഗ്ധര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top