ലണ്ടൻ: പുരുഷന്മാരാണ് പൊതുവേ കോണ്ടം പോലുള്ള ഗർഭ നിരോധന ഉറകൾ ഉപയോഗിക്കുന്നത്. ഇതിനിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഒരു പോലെ ധരിക്കാവുന്ന കോണ്ടം പുറത്തിറക്കിയിരിക്കുകയാണ് ഒരു ഡോക്ടർ. സ്ത്രീകൾക്കും പുരുഷന്മാർക്കും ധരിക്കാവുന്ന ലോകത്തിലെ ആദ്യത്തെ യൂണിസെക്സ് കോണ്ടം വികസിപ്പിച്ചതായി ഗൈനക്കോളജിസ്റ്റ്. വണ്ടലീഫ് യൂണിസെക്സ് കോണ്ടം എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ കോണ്ടം ആളുകളെ അവരുടെ ലൈംഗിക ആരോഗ്യം നന്നായി നിയന്ത്രിക്കാൻ പ്രാപ്തരാക്കുമെന്ന് അതിന്റെ കണ്ടുപിടുത്തക്കാരൻ പ്രതീക്ഷിക്കുന്നു
‘അടിസ്ഥാനപരമായി ഇത് ഒരു സാധാരണ കോണ്ടം ആണ്,’ മെഡിക്കൽ സപ്ലൈസ് സ്ഥാപനമായ ട്വിൻ കാറ്റലിസ്റ്റിലെ ഗൈനക്കോളജിസ്റ്റായ ജോൺ ടാങ് ഇംഗ് ചിൻ പറഞ്ഞു. ‘യോനിയിലോ ലിംഗത്തിലോ ഘടിപ്പിക്കാവുന്ന പശ മൂടുന്ന ഒരു കോണ്ടം ആണ് ഇത്, കൂടാതെ അധിക സംരക്ഷണത്തിനായി അടുത്തുള്ള ഭാഗങ്ങളും മൂടുന്നു,’ ടാങ് പറഞ്ഞു. ഇത് നിർമ്മിച്ചിട്ടുളളത് ഒരു പ്രത്യേക വസ്തുകൊണ്ടാണെന്നത് ശ്രദ്ധേയം
ഇത് സാധാരണയായി പരിക്കുകൾക്കും മുറിവുകൾക്കും ഡ്രസ്സിംഗായി ഉപയോഗിക്കുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. മുറിവ് ഡ്രെസ്സിംഗിൽ ഉപയോഗിക്കുന്ന പോളിയുറീൻ ഉപയോഗിച്ചാണ് ടാങ് കോണ്ടം നിർമ്മിക്കുന്നത്. ലോമമെമ്പാടും ഫ്‌ലേവർ കോണ്ടം തരംഗം തീർക്കുമ്പോഴാണ് ഇത്തരമൊരു കണ്ടുപിടുത്തം. കോണ്ടം വ്യവസായത്തിൽ പലതരം ഫ്‌ലേവറുകൾ പരീക്ഷിക്കപ്പെടാറുണ്ട്. ഓരോ ഉപഭോക്താവിനും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ തക്കമാണ് ഇവയുടെ അവതരണം തന്നെ. ചിലരെങ്കിലും ഇവർ കാണുമ്പോൾ നാടൻ ഫ്‌ലേവറുകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിന്നില്ല എന്ന് ചോദിക്കാറുണ്ട്. അതിനും മറുപടിയുണ്ടായി
ജീരകം, മഞ്ഞൾ, കറുവാപ്പട്ട, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും മധുരവും കലർന്ന ഭക്ഷണപദാർത്ഥത്തിന്റെ രുചിയാണ് ഇതിന് എന്ന് കമ്പനി അവകാശപ്പെടുന്നു. ‘വൺ’ എന്ന മലേഷ്യൻ കമ്പനിയാണ് നിർമ്മാതാക്കൾ. ഇത് ഏതു ഭക്ഷണത്തിന്റെ ഫ്‌ലേവർ എന്ന് മനസ്സിലായോ?. കറി ഫ്‌ലേവർ എന്നാണ് ഇവർ പേരിട്ടിരിക്കുന്നത്. തത്ക്കാലം ഓൺലൈൻ വിപണനം മാത്രമേയുള്ളൂ. ‘പെരിസ കറി’ എന്ന വിഭവത്തിന്റെ രുചിയാണിതിന്. മറ്റു ഫ്‌ലേവറുകൾ ഇതിനോടകം തന്നെ വിപണിയിൽ ലഭ്യമാണ്.
ജിൻജർ (ഇഞ്ചി) ഫ്‌ലേവർ: ജിഞ്ചർ ടീ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടാവാം. മാൻഫോഴ്‌സ് എന്ന ബ്രാൻഡിന്റെ ജിഞ്ചർ ഫ്‌ലേവർ കോണ്ടം വിപണിയിലെത്തിക്കഴിഞ്ഞു.
എഗ്ഗ്പ്ലാന്റ് (വഴുതന) ഫ്‌ലേവർ: കൂട്ടത്തിലെ ഒരേയൊരു പച്ചക്കറി ഫ്‌ളേവറാണിത്. ഡ്യൂറെക്‌സ് ആണ് നിർമ്മാതാക്കൾ