ഐഎഎസ് വ്യാജം, ബിജുപ്രഭാകറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രാജു നാരായണസ്വാമി

തിരുവനന്തപുരം : കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമി.ഇതിന് രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍റെ പരിശീലനപരിപാടിയില്‍ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന് ആരോപണം തെളിയിക്കുന്ന രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ഹോട്ടി കോര്‍പ്പില്‍ ചട്ടം ലംഘിച്ച് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു.ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്തിട്ടും തന്നെ വിജിലന്‍സ് കേസുകളിലടക്കം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജു പ്രഭാകര്‍ അവധിക്ക് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി രാജു നാരായണസ്വാമി രംഗത്തെത്തിയിട്ടുള്ളത്.
ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ പരിശീലനപരിപാടിയുമായി ബന്ദപ്പെട്ട തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിങ് പരിശീലന പരിപാടിയില്‍ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നാണ്് രാജു നാരായണസ്വാമിയുടെ നിലപാട്. പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്നുള്ള ക്ലിഫ്‌ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ബിജു പ്രഭാകറിനോട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയ്ക്ക്് രാജു നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു.അതേസമയം പരിശീലനപരിപാടിയില്‍ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്ന് കരുതിയാണെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കിയ അവധി അപേക്ഷയില്‍ ബിജുപ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. വകുപ്പില്‍ നിന്ന് തന്നെ മാറ്റിയില്ലെങ്കില്‍ അവധി നീട്ടാനുദ്ദേശിക്കുന്നതായാണ് അ്‌ദ്ദേഹം അറിയിച്ചിട്ടുള്ളത്

Top