കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനു ലഹരിക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണം.സഞ്ജനയെ കണ്ടിട്ടില്ല.ശ്രീലങ്കയിൽ പോയിട്ടുണ്ട്.എന്റെ വളർച്ച ചിലർക്കു ദഹിച്ചിട്ടില്ല.

ബെംഗളൂരു : നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഡി.അനിഖ തുടങ്ങിയവരുൾപ്പെട്ട ബെംഗളൂരു ലഹരിമരുന്നു കേസിനു രാഷ്ട്രീയമാനവും. കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനു ലഹരിക്കാരുമായി ബന്ധമുണ്ടെന്നു സിനിമാ നിർമാതാവ് പ്രശാന്ത് സമ്പർഗി ആരോപിച്ചു. സഞ്ജനയെ അറിയില്ലെന്നും അവരുടെ രൂപമെങ്ങനെ എന്നു ചോദിച്ച സമീർ, ഒട്ടേറെ ദൾ എംഎൽഎമാരും നേതാക്കളും ശ്രീലങ്കയിൽ പോയിട്ടുണ്ടെന്നു തിരിച്ചടിച്ചു. ഇതോടെ കർണാടക രാഷ്ട്രീയത്തിലും ലഹരിക്കാറ്റ് വീശിത്തുടങ്ങി. അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ലഹരിക്കേസിൽ പരസ്യപ്പെടുന്നത് ആദ്യമാണ്.

സമീർ അഹമ്മദ് ഖാനു റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പ്രശാന്ത് സമ്പർഗിയെ ഇതിനിടെ ചോദ്യം ചെയ്തു. എംഎൽഎയുടെ പരാതിയിൽ സമ്പർഗിക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ദൾ നേതാക്കളുടെ പേര് വലിച്ചിഴച്ച സമീറിനെതിരെ ദൾ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി തന്നെ രംഗത്തെത്തി. പാർട്ടിയുടെ രഹസ്യ അജൻഡയും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്യാനാണു നേതാക്കളും നിയമജ്ഞരും ഉൾപ്പെടുന്ന സംഘം കൊളംബോയിൽ പോയിരുന്നത്. 2014ൽ നടന്ന സംഭവത്തിൽ മാധ്യമങ്ങൾക്കു നൽകിയ വിഡിയോ സംഭാഷണം പോലും ഉള്ളതിനാൽ രഹസ്യമൊന്നുമില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താൻ ആദ്യവും അവസാനവുമായി നടത്തിയ ശ്രീലങ്ക സന്ദർശനമായിരുന്നു അത്. അന്നു ദൾ അംഗമായിരുന്ന സമീർ യാതൊരു ബന്ധവുമില്ലാതെയാണ് ഇപ്പോഴത്തെ സംഭവങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. ശ്രീലങ്കയിലെ കസിനോയിൽ പോയതിൽ‍‍ എന്താണു തെറ്റെന്നും, താൻ മാത്രമല്ല ദൾ എംഎൽഎമാരും മുതിർന്ന പാർട്ടി നേതാക്കളും കുമാരസ്വാമിക്കൊപ്പം കൊളംബോയിൽ ഉണ്ടായിരുന്നു എന്നുമായിരുന്നു സമീറിന്റെ അവകാശവാദം. ലഹരിറാക്കറ്റിനെ പിടികൂടിയപ്പോൾ പ്രതികളുടെ ഫോണിൽനിന്നു സിനിമയിലെ നിരവധി പ്രമുഖരുടെയും വിഐപികളുടെ മക്കളുടെയും നമ്പരുകൾ കിട്ടിയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു

നടി സഞ്ജന ഗൽറാണിയുമായും ലഹരിമാഫിയയുമായും ബന്ധപ്പെട്ട് ആദ്യം ആരോപിതനായ രാഷ്ട്രീയക്കാരനാണു മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി.ഇസെഡ്.സമീർ അഹമ്മദ് ഖാൻ. സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് അന്വേഷിക്കുന്ന സാൻഡൽവുഡ് ലഹരിക്കേസിൽ 14–ാം പ്രതിയാണു സ‍ഞ്ജന. ജൂണിൽ ശ്രീലങ്കയിലേക്കു പോയ സമീറിന്റെ സംഘത്തിൽ സ‍ഞ്ജനയും ഉണ്ടായിരുന്നെന്നും ഇരുവരും അവിടെ കസിനോയിൽ ചൂതാട്ടത്തിൽ പങ്കാളികളായി എന്നുമായിരുന്നു ആരോപണം. ഇക്കാര്യം സമീർ നിഷേധിച്ചിരുന്നു.

സഞ്ജനയുടെ ലഹരിക്കടത്ത് സഹായിയെന്ന് ആരോപണമുള്ള ഷെയ്ഖ് ഫാസിൽ ‍ആയിരുന്നു ശ്രീലങ്കൻ യാത്രയുടെ ആതിഥേയൻ. ഫാസിലും സഞ്ജനയും ശ്രീലങ്കയിൽ പലയിടത്തായി നിരവധി പാർട്ടികൾ ഒരുക്കി. ഇവിടെയെല്ലാം ലഹരി വിതരണം ചെയ്തു. ലഹരിക്കേസുമായി ബന്ധപ്പെട്ടു സ‍ഞ്ജന നൽകിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സമീറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Top