കാൽനൂറ്റാണ്ടായി കോൺഗ്രസിൽ ജനാധിപത്യമില്ല; കോൺഗ്രസിനു ജനാധിപത്യത്തെപ്പറ്റി സംസാരിക്കാനാവില്ല: കടുത്ത വിമർശനങ്ങളുമായി കെ.സുധാകരൻ

സ്വന്തം ലേഖകൻ

കണ്ണൂർ: ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന കോൺഗ്രസിന് ജനാധിപത്യത്തെ കുറിച്ച് എങ്ങനെ സംസാരിക്കാനാകുമെന്ന് കെ സുധാകരൻ. 25 വർഷമായി ജനാധിപത്യം പുലരാത്ത പാർട്ടിയാണിത്. പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സംഘടനാ ഘടനയാണ് ഇപ്പോഴുള്ളത്.അറുപതും എൺപതും ഭാരവാഹികളുള്ള ഡിസിസിയും അതിലുമേറെ വരുന്ന കെപിസിസിയും എന്തിനാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരം നടത്തുമ്പോൾ ഭാരവാഹികളെല്ലാം വന്നാൽ കുറച്ച് ആളുകളുണ്ടാകും. അല്ലാതെ ഈ കമ്മിറ്റി പ്രവർത്തകർക്ക് എന്ത് ആവേശമാണ് ഉണ്ടാക്കുന്നതെന്നും സുധാകരൻ ചോദിച്ചു. കണ്ണൂരിൽ കോൺഗ്രസ് നേതൃയോഗത്തിലായിരുന്നു കെ സുധാകരന്റെ വിമർശനം. ഇതൊക്കെ മാധ്യമങ്ങളിൽ വരുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇടയ്ക്കൊന്ന് നിർത്തി. ഇതൊന്നും ആരും പുറത്തുപറയില്ലെന്ന എനിക്കുറപ്പാണെന്ന് പറഞ്ഞാണ് പിന്നെ തുടർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top