പൊളിറ്റിക്കൽ ഡെസ്‌ക്
കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി കോൺഗ്രസ് വിട്ടു വന്ന നേതാവിനു കൂടുതൽ സ്ഥാനങ്ങൾ നൽകാനൊരുങ്ങി സിപി.എം. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവും, ജില്ലയിലേ മുതിർന്ന് നേതാവുമായ അഡ്വ.കെ.ജെ ജോസഫിനേ കർഷക സംഘം കണ്ണൂർ ജില്ലാ വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇതു കൂടാതെ പാർട്ടിയിലെ കൂടുതൽ പദവികളും, ഇദ്ദേഹത്തിനൊപ്പം എത്തിയവർക്കു സ്ഥാനങ്ങളും നൽകുന്നതിനാണ് ഇപ്പോൾ ആലോചിക്കുന്നത്. മുൻ ബീഫെഡ് ചെയർമാൻ കൂടിയായ കെ.ജെ ജോസഫ് കോൺഗ്രസ് നേതാക്കളുടെ അഴിമതിക്കെതിരേ പ്രസ്താവനകൾ നടത്തിയതാണ് അവിടെ നിന്നും പുറത്താകാൻ കാരണം. മാത്രമല്ല പേരാവൂർ നിയമ സഭാ മണ്ഢലത്തിൽ അഡ്വ. സണ്ണി ജോസഫുമായും ചില ഏറ്റുമുട്ടലുകൾ നടത്തുകയും വിവാദമാവുകയും ചെയ്തിരുന്നു
കണ്ണൂരിൽ ക്രിസ്ത്യൻ മേഖലയിൽ നിന്നും സി.പി.എമ്മിന് ലഭിച്ച് നേട്ടമായി ഇദ്ദേഹത്തിന്റെ വരവിനേ ഇടത് കേന്ദ്രങ്ങൾ കാണുന്നു. കോൺഗ്രസിനു വേണ്ടി കണ്ണൂരിലേ ആദിവാസി പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചതും കെ.ജെ.ജോസഫായിരുന്നു. കർഷക കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തിയതോടെ മലയോരത്ത് കോൺഗ്രസിന് ഇത് ക്ഷീണം ചെയ്യുമെന്നും സി.പി.എം വിലയിരുത്തുന്നു.