![](https://dailyindianherald.com/wp-content/uploads/2016/09/youth-cfongress-pnr.png)
കണ്ണൂര്‍:സഹകരണ ബാങ്കിന് മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലാണ് സംഭവം ഉണ്ടായത്.കോ ഒാപറേറ്റീവ് ബാങ്ക് നിയമനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. തുടര്‍ന്ന് പെലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രിയിലും ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ബുധനാഴ്ചത്തെ സംഭവം.
ബാങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. ഇവര്‍ക്കുനേരെ ബാങ്ക് ജീവനക്കാരായ കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തുകയായിരുന്നു.ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. നിയമനം പ്രതീക്ഷിച്ചിരുന്ന ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പട്ടികയില്‍പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴ വാങ്ങിയാണ് നിയമനം നടത്തുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.