തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരെ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല . ഗ്രൂപ്പ് നിര്ദേശം അവഗണിക്കരുതെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും

തിരുവനന്തപുരം:ഡി.സി.സി അധ്യക്ഷന്മാരെ വീതം വെക്കാനുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വീണ്ടും തിരിച്ചടി .സമവായത്തില്‍ ത്രിമൂര്‍ത്തികളുടെ വീതം വെപ്പ് പൊളിഞ്ഞു .പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച് ആശയ വിനിമയം നടത്താനും നേതാക്കളുടെ അഭിപ്രായം അറിയാനും ഹൈകമാന്‍ഡ് പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരെ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.ജില്ലകളില്‍ ചിലരെ പ്രസിഡന്‍റാക്കിയാല്‍ ഗുണകരമാകുമോയെന്ന് അതത് ജില്ലകളില്‍ നിന്നത്തെിയവരോട് ആരായുക ചെയ്തു. പ്രമുഖ നേതാക്കള്‍ക്കിടയില്‍ സമവായം കണ്ടത്തൊനുള്ള ശ്രമം ഫലം കണ്ടില്ല. ഇതിനത്തെുടര്‍ന്ന് സമവായത്തിനായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വ്യാഴാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, നേതാക്കളുമായി ഒറ്റക്കൊറ്റക്ക് നടത്തിയ കൂടിക്കാഴ്ചക്കുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവര്‍ വ്യാഴാഴ്ച മടങ്ങി.congress flags -r

സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ ചര്‍ച്ചയില്‍ സമവായം അസാധ്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉണ്ടായത്. ഏതെങ്കിലും ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുന്നതിനെക്കുറിച്ച് ഒരുചര്‍ച്ചയും ഉണ്ടായില്ല. കുറഞ്ഞത് നാലുജില്ലകളിലെങ്കിലും തന്‍െറ വിശ്വസ്തരെ അധ്യക്ഷന്മാരാക്കണമെന്ന നിലപാടാണ് സുധീരന്‍േറത്. ഇതംഗീകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തയാറല്ല. അതേസമയം, ‘ത്രിമൂര്‍ത്തികള്‍’ ചേര്‍ന്ന് തീരുമാനമെടുത്ത് നടപ്പാക്കുന്നതിനെതിരെ ശക്തമായ വികാരവും ദേശീയ നേതൃത്വത്തിനു മനസിലായി.മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാത്ത തീരുമാനം ഉണ്ടാകരുതെന്ന് ഗ്രൂപ്പുകള്‍ക്കുവേണ്ടിയത്തെിയ നേതാക്കള്‍ ആവശ്യപ്പെട്ടു. ഗ്രൂപ്പ് യാഥാര്‍ഥ്യമാണെന്നിരിക്കെ ഗ്രൂപ്പ് നിര്ദേശം അവഗണിച്ച് തീരുമാനമെടുക്കരുതെന്ന ആവശ്യമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചത്. അര്‍ഹരായ ആരെയും ഗ്രൂപ്പിന്‍െറ പേരില്‍ അവഗണിക്കില്ളെന്ന് ഹൈകമാന്‍ഡ് പ്രതിനിധികളും അറിയിച്ചു.
ഡി.സി.സി അധ്യക്ഷന്മാരെക്കുറിച്ചുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഈമാസം അഞ്ചിനകം സമര്‍പ്പിക്കാനാണ് ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുദിവസം കൂടി സമയം നീട്ടിക്കിട്ടിയതിനാല്‍ പ്രമുഖരാരും വ്യാഴാഴ്ചയും പട്ടിക നല്‍കിയില്ല. മുഴുവന്‍ ജില്ലകളിലും പുതുമുഖങ്ങള്‍ വേണമെന്ന പൊതുവികാരമാണ് ഒറ്റക്കൊറ്റക്കുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കുവെച്ചത്.പാര്‍ട്ടി പുന:സംഘടനയാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയമാണെങ്കിലും ചിലയാളുകളെ മാത്രം സ്ഥിരമായി പരിഗണിക്കുന്നത് മാറണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം ചര്‍ച്ചചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ളെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹൈകമാന്‍ഡിന്‍േറതായ നിര്‍ദേശങ്ങള്‍ വരാമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റുമെന്ന് ഹൈകമാന്‍ഡ് അറിയിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കും.
സമവായശ്രമങ്ങള്‍ നടന്നാലും ഇല്ളെങ്കിലും പുന:സംഘടനാശ്രമങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Top