കാഞ്ഞിരം പാലത്തിന്റെ നിര്‍മാണത്തിൽ അഴിമതി വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ് വാർഡ് കമ്മറ്റി

കാഞ്ഞിരം : പാലത്തിന്റെ ഒരടിയോളം താഴ്ന്നു പോയ അപ്രോച്ച് റോഡും തകർന്ന് താറുമാറായി കിടക്കുന്ന പ്രവേശന ഭാഗങ്ങളും നന്നാക്കി അപകടരഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാർപ്പ് 11,13 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം എ വേലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. റൂബി ചാക്കോ, ചെങ്ങളം രവി, സുമേഷ് കാഞ്ഞിരം,പി കെ പൊന്നപ്പൻ,എം എസ് അനിൽ, സക്കീർ ചങ്ങംപളളി, ഷൂക്കൂർ വട്ടപ്പള്ളി, എ ജെ ജോസഫ്,ബോബി മണേലൽ, പ്രോമിസ് റ്റി ജോൺ, ലിജോ പാറെക്കുന്നുംപുറം, സോണി മണിയകേരി, പ്രസാദ്, റാഷിദ്, തുടങ്ങിയവർ പ്രസംഗിച്ചു അശ്വിൻ മണേലൽ, അനുരാഗ് മോഹൻ, ജെർളിൻ ലാലൽസൺ, കിഷോർ കോതമംഗലം നേതൃത്വം നല്‍കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top