കോൺഗ്രസ് നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ കേരള കോൺഗ്രസിനൊപ്പം: ജോസ് കെ.മാണിയ്ക്ക് പിൻതുണയുമായി മുൻ ബ്ലോക്ക് പ്രസിഡന്റ് സഖറിയാസും ഇടത് ക്യാമ്പിൽ

പാലാ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ ഇനി കേരള കോൺഗ്രസിനൊപ്പം. ജോസ് കെ.മാണിയ്ക്ക് പിൻതുണ അർപ്പിച്ചാണ് ഇദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ട് കേരള കോൺഗ്രസിനൊപ്പം എത്തിയത്. കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രി എം.എം.ജേക്കബിന്റെ ജേഷ്ഠ സഹോദരപുത്രനാമായ ജോസഫ് സഖറിയാസും നൂറോളം വരുന്ന കോൺഗ്രസ് പ്രവർത്തകരുമാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ ഭാഗമായിരിക്കുന്നത്.

ഇന്നലെ രാമപുരത്ത് തുറന്ന വാഹനത്തിൽ പ്രചാരണത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്- കെ.മാണിയെ രാമപുരം മരങ്ങാട് ബൂത്തിൽ സ്വീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരായിരുന്നു. ജോസഫ് സഖറിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രണ്ടില ചിഹ്നവുമായി എത്തിയാണ് പാർട്ടിയിൽ അംഗമായതും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ്.കെ.മാണിയുടെ നിലപാടാണ് ശരിയെന്നും വിക സന കാഴ്ചപ്പാടാണ് നാടിന് വേണ്ടതെന്നും വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയുടെ മുന്നണിയായ എൽ.ഡി.എഫിനെ കഴിയൂ എന്നും ജോസഫ് സഖറിയാസ് പറഞ്ഞു.
കെ.എം.മാണിയുടെ ആജന്മ രാഷ്ട്രീയ ശത്രുവായിരുന്ന എം.എം ജേക്കബിന്റെ ബന്ധു തന്നെ കേരള കോൺഗ്രസിന്റെ നയങ്ങളെ അംഗീകരിച്ച് ഇടതു മുന്നണിയ്‌ക്കൊപ്പം എത്തിയത് മുന്നണിയ്ക്ക് കൂടുതൽ കരുത്ത് പകരും.

രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോണും പ്രവർത്തകരെ സ്വീകരിക്കാനെത്തിയിരുന്നു. ഇതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയുമായി ധാരണയിൽ എത്തിയിരുന്നു.

ഇതിലുള്ള കടുത്ത പ്രതിഷേധമാണ് ഇപ്പോൾ പാർട്ടി വിട്ടു പോരുന്നതിനു ഇവരെ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.

Top