കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഒരേ അജണ്ട: ഇനി പ്രതീക്ഷ ഇടതു മുന്നണിയില്‍: രാജേഷ് നട്ടാശേരി

കടപ്ലാമറ്റം: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും കേരളത്തിലും ദേശീയ തലത്തിലും ഒരേ അജണ്ട തന്നെയാണ് എന്നു എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി. എന്‍ സി പി കടപ്ലാമറ്റം പഞ്ചായത്ത് കണ്‍വെന്‍ഷനും ഭാരവാഹി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കള്ളപ്പണ വിവാദത്തില്‍ അടക്കം കുടുങ്ങിയ ബി.ജെ.പിയും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ എന്‍.സി.പിയും, ഇടതു പാര്‍ട്ടികളും മാത്രമാണ് സാധാരണ ജനത്തിന് ആശ്രയം. ഇതു മനസിലാക്കിയാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ഒരു പോലെ സാധാരണക്കാരായ പ്രവര്‍ത്തകരും, നേതാക്കളും എന്‍.സി.പിയിലേയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപാലകൃഷണൻ നായരുടെ അദ്ധ്വക്ഷ വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഗോപിദാസ് തറപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുര്യനാട് പുതിയ ഭാരവാഹികളെ യോഗത്തിൽ പ്രഖ്യാപിച്ചു. ഭാരവാഹികൾ ആയി ഗോപാലകൃഷ്ണൻ നായർ ഓത്തുപള്ളിൽ (പ്രസിഡന്റ്) തങ്കച്ചൻ മുന്ന്തുണ്ടത്തിൽ ( വൈസ് പ്രസിഡന്റ്) സി പി മോഹനൻ ചിറ്റടിയിൽ (ജനറൽ സെക്രട്ടറി) രതീഷ് സഭക്കാട്ടിൽ (സെക്രട്ടറി) കമ്മറ്റി അംഗങ്ങൾ ആയി . സിജു കല്ലിടുക്കിയിൽ .മോഹൻ കുമാർ കളപ്പുര തൊട്ടി .ജോർജ്മാട പാട്ട് ,ജയപ്രകാശ് വഞ്ചിയേക്കൽ . അരുൺ ജി ചേന്നാട്ട് .ശശി വി എസ് വല്ലാട്ടുകുന്നേൽ . ലേഖ ബിനു കുറുവന്താനത്ത് . ജിജി ഗ്ലാഡി എന്നിവരെയും . നിയോജക മണ്ഡലം കമ്മറ്റി അംഗങളായി കെ. വേണുഗോപാൽ, സെൽവി മേലിയാനികുന്നേൽ,എന്നിവരെയും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയി വിവേക് കെ എസ് (പ്രസിഡന്റ് ) ജയൻ പി എൻ (ജനറൽ സെക്രട്ടറി ) എന്നിവരെയും ബൂത്ത് കമ്മറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Top