കോണ്‍ഗ്രസ്‌ നേതാവ്‌ അശോക്‌ ബാനര്‍ജി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ജംഷദ്‌പൂര്‍: കോണ്‍ഗ്രസ്‌ നേതാവ്‌ അശോക്‌ ബാനര്‍ജി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജംഷദ്‌പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഭുല്‍ദുംഗ്രിയില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. 55 വയസായിരുന്നു.
ബാനര്‍ജി സഞ്ചരിച്ചിരുന്ന മോട്ടാര്‍സൈക്കിള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഝാര്‍ടണ്ട്‌ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അംഗമായിരുന്നു ബാനര്‍ജി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ദേശീയ പാത33 കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പരോധിച്ചു.
ബാനര്‍ജിയുടെ കുടുംബത്തിന്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്നും. ബൈക്കില്‍ ഇടിച്ച കാറിന്റെ ഡ്രൈവറെ പിടികൂടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മൂന്ന്‌ മണിക്കൂറിന്‌ ശേഷം രാജ്യ സഭ അംഗമായ പ്രദീപ്‌ കുമാര്‍ ഇടപെട്ടാണ്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്‌.

Top