കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
രാവിലെ 10.30 മൃതദേഹം കണ്ണൂരിലെ വസതിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി കണ്ണൂരിൽ എത്തിക്കും. 11.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം 12.30 പയ്യാമ്പലത്ത് സംസ്കാരം നടക്കും. കടമ്പൂരാന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
പന്ത്രണ്ടാം വയസ്സിൽ ബാലസംഘം പ്രവർത്തനത്തിലൂടെയാണ് കടമ്പൂരാൻ പൊതു പ്രവർത്തനം ആരംഭിച്ചത്. 1957 ൽ കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി പത്രത്തിന്റെ കടമ്പൂർ മേഖല പ്രാദേശിക ലേഖകൻ, നെടുങ്ങാടിയുടെ കീഴിൽ സുദർശനം, ദേശമിത്രം പത്രത്തിെൻറ ലേഖകൻ എന്നിങ്ങനെ മാധ്യമരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു.
1991–-2001 വരെ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി, 2001-–2005 വരെ കെ.പി.സി.സി സെക്രട്ടറി. 2005 ൽ ലീഡർ കെ.കരുണാകരനോടൊപ്പം ഡി.സി.െഎ കണ്ണൂർ ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി പദവികളിലെത്തി.
2007 ൽ കോൺഗ്രസ്സിൽ തിരിച്ചെത്തിയ അദ്ദേഹം കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, റെയ്ഡ് കോ ഡയറക്ടർ, സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടർ, കണ്ണൂർ കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്, കെ.ടി.ഡി.സി ഡയറക്ടർ, രാജീവ് ഗാന്ധി ആയുർവേദിക്ക് റിസർച്ച് സൊസൈറ്റി വൈസ് പ്രസിഡൻറ്, കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
1996ൽ തലശ്ശേരിയിൽ നിന്നും 2006ൽ എടക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മികച്ച വോളിബോൾ താരം കൂടിയായിരുന്നു അദ്ദേഹം. ഭാര്യ പത്മിനി ടീച്ചർ. മകൾ അനുശീ