രമ്യ അഹങ്കാരി !മണ്ഡലത്തിൽ കാണാൻ പോലും കിട്ടിയില്ല, അഭിപ്രായം കേട്ടില്ല’; പരാതി കെട്ടഴിച്ച് നേതാക്കൾ .പാട്ടും പാടി തോൽക്കാൻ രമ്യയെ കെട്ടിയിറക്കാൻ വീണ്ടും നീക്കം !

പാലക്കാട്: ആലത്തൂരിൽ പാട്ടുപാടി ദയനീയ തോൽവി രമ്യക്ക് എതിരെ കടുത്ത ആരോപണം .രമ്യ അഹങ്കാരി എന്നും നേതാക്കളെയും കോൺഗ്ര സപ്രവർത്തകരേയും അവഗണിച്ച് എന്നും പരാതി .ആലത്തൂരിൽ രണ്ടാമത് മത്സരിച്ച് പരാജയത്തിൽ കോൺഗ്രസ് സമിതിക്ക് മുന്നിൽ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ പരാതിക്കെട്ട് അഴിച്ച് വിടുകയായിരുന്നു കോൺഗ്രസ് നേതാക്കൾ.

മുതിർന്ന നേതാക്കളോട് കൂടിയാലോചിക്കാതെ ഒറ്റയ്ക്കാണ് രമ്യ ഹരിദാസ് പ്രചരണം നടത്തിയതെന്നും പ്രചരണത്തിൽ ഏകോപനം ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും നേതാക്കൾ പറഞ്ഞു. നേതൃത്വത്തിനെതിരേയും നേതാക്കൾ പരാതി ഉയർത്തി. വെള്ളിയാഴ്ച ഡി സി സി ഓഫീസിൽ വെച്ചായിരുന്നു സമിതി അംഗങ്ങളായ കെ സി ജോസഫ്, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർ നേതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലോക്ക് പ്രസിഡന്റുമാർ മുതൽ മുകളിലോട്ടുള്ള നേതാക്കളുമായി സമിതി സംസാരിച്ചു. മുൻ എം പി വിഎ സ് വിജയരാഘവൻ, മുതിർന്ന നേതാക്കളായ വി സി കബീർ, കെ അച്യുതൻ, കെഎ ചന്ദ്രൻ, കെ പി സി സി ഭാരവാഹികളായ വിടി ബലറാം, സി ചന്ദ്രൻ, ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ തുടങ്ങിയവരുമായെല്ലാം സമിതി സംസാരിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റികൾ പലേടത്തും യോഗം ചേർന്നില്ലെന്നും അതിന് നേതൃത്വം നൽകാൻ സ്ഥാനാർഥിക്കോ സംഘടനയ്ക്കോ കഴിഞ്ഞില്ലെന്നും നേതാക്കൾ വിമർശച്ചു. പല അവസരങ്ങളിലും എംപിയെ മണ്ഡലത്തിൽ കാണാൻ കിട്ടിയിരുന്നില്ലെന്നും ചില ഘട്ടങ്ങളിൽ പാർട്ടി നേതാക്കളുടെ അഭിപ്രായത്തെ രമ്യ ഹരിദാസ് ഗൗരവത്തിലെടുത്തില്ലെന്നും ചിലർ പരാതിയിൽ പറയുന്നു.

ആലത്തൂരിലെ പരാജയത്തിൽ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നേരത്തേ തന്നെ പാലക്കാട് ഡി സി സി രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് തോൽവിയിലേക്ക് നയിച്ചതെന്നും നേതാക്കൾ നിർദ്ദേശിച്ച കാര്യങ്ങൾ സ്ഥാനാർത്ഥി ശ്രദ്ധിച്ചില്ലെന്നുമായിരുന്ന ഡി സി സി അധ്യക്ഷൻ എ തങ്കപ്പൻ കുറ്റപ്പെടുത്തിയത്. അതേസമയം രമ്യ ഹരിദാസുമായും സമിതി സംസാരിച്ചു. ഒരുമണിക്കൂറിലേറെ രമ്യയുമായി നേതാക്കൾ ചർച്ച നടത്തി.

ജില്ലയിലെ സംഘടനാ ചട്ടക്കൂടിനെതിരേ ശക്തമായ പരാതി രമ്യയെ അനുകൂലിക്കുന്നവർ ഉന്നയിച്ചെന്നാണ് സൂചന. 2019 ൽ അട്ടിമറി വിജയം നേടിയ ആലത്തൂരിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് രമ്യ നേരിട്ടത്. ഇത്തവണ 3,83,336 വോട്ടുകളാണ് രമ്യ നേടിയത്. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി രാധാകൃഷ്ണന്റെ വിജയം. 40,3447 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

 

Top