
സുധീരന് രാജി വച്ച സ്ഥാനത്തേയ്ക്ക് താത്ക്കാലികമായി എംഎം ഹസ്സനെ നിയമിച്ചതോടു കൂടി കോണ്‍ഗ്രസ്സിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരും പാരമ്യതയില്‍ എത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ ചില സംഭവവികാസങ്ങള്‍ പാര്‍ട്ടിയ്ക്കകത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനും കാരണമായിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസിലെ രണ്ടു എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിയിലേക്ക് ചേക്കേറും എന്നുമാണ് സൂചന. അവസ്ഥ മുതലെടുക്കാന്‍ ബീജെപി ഒരാള്‍ക്ക് കേന്ദ്ര മന്ത്രി സ്ഥാനവും രണ്ടാമന് സഹമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ്സില്‍ നായര്‍ സമുദായ ധ്രുവീകരണം ഉണ്ടാക്കാമെന്നും ബിജെപി കരുതുന്നു . അഞ്ചാം മന്ത്രി പ്രശ്നം മുതല്‍ കോണ്‍ഗ്രസ് പ്രീണനനയം സ്വീകരിക്കുകയാണെന്ന് സൂചിപ്പിച്ച് അമര്‍ഷം കാണിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസില്‍ എംഎം ഹസന് താല്‍ക്കാലികം ആയെങ്കിലും പ്രസിഡന്റ് ആയതോടെ ബിജെപി ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തി ഇതിലൂടെ പാര്‍ട്ടി വളര്‍ത്താന്‍ ലക്ഷ്യം വെക്കുകയാണ്. കടുത്ത ഉമ്മന്‍ ചാണ്ടി അനുകൂലി ആയ എംഎം ഹസന് അടുത്ത ആറു മാസത്തേക്കെങ്കിലും പ്രസിഡന്റ് ആയി തുടരുകയും തല്‍സ്ഥാനത്ത് പിന്നീട് ഉമ്മന്‍ ചാണ്ടിയോ ബെന്നി ബെഹനാനോ എത്തി പെടാനും സാധ്യത ഉണ്ട്. ഒരു പക്ഷെ ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷന്‍ ആയില്ല എങ്കില്‍ 3 മാസത്തിനുള്ളില്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ എക്കാലവും ജാതി നോക്കി അധികാരം വീതം വയ്ക്കുന്ന കോണ്‍ഗ്രസിന്റെ സമവാക്യങ്ങള്‍ തെറ്റും. ഹിന്ദു സമുദായത്തിന്റെ പ്രാധിനിത്യത്തെ ഇല്ലാതാക്കുകയും ചെയ്യും. ഈ സാഹചര്യത്തെ മുന്നില്‍ കണ്ടാണ് ബിജെപിഅവരുടെ തുറുപ്പു ചീട്ടു വെളിയില്‍ എടുക്കുന്നത് .
മധ്യ കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ആണ് അവര്‍ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എറണാകുളം ജില്ലയുടെ അഭിവാജ്യ ഘടകം ആയ ഈ എംഎല്‍എ ഗര്‍ജിക്കുന്ന സിംഹം ആയാണ് പൊതുവെ അറിയപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ മന്ത്രി സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ ഇദ്ദേഹം, പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ വിമര്ശകന് ആയി നില നിന്നതും ചരിത്രമാണ്. അഞ്ചാം മന്ത്രി വിവാദം മുതല്‍ കെ ബാബുവിന്റെ കോഴ കേസില്‍ വരെ ഇദ്ദേഹം സര്‍ക്കാരിനെതിരെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇടതുപക്ഷം വന്നതിനു ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടു എന്നതും കൂട്ടി വായിക്കണം. യുഡിഎഫിലെ സീനിയര്‍ നേതാവായിരുന്ന കെഎം മാണിയെ പോലും ഇദ്ദേഹം ചാനലുകളില്‍ വ്യക്തി ഹത്യ നടത്തിയിരുന്നതും നാം കണ്ടു. വെള്ളാപ്പള്ളി നടേശന് അടക്കം പലരും എതിര്‍ത്തിട്ടും അദ്ദേഹം വിജയിച്ചത് അദ്ദേഹത്തിന്റെ അഹങ്കാരം കൂട്ടുക മാത്രമാണ് ചെയ്തത്.
താത്കാലിക കെപിസിസി പ്രസിഡന്റ് ആയി തന്നെ നിയമിക്കാത്തതില്‍ കടുത്ത പ്രതിഷേധം ആണ് അദ്ദേഹത്തിനുള്ളത്.. തന്നെ സ്ഥിരം അദ്ധ്യക്ഷന്‍ ആകണമെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സോണിയഗാന്ധി അത് നിരസിക്കുകയും ചെയ്തതാണ് ബി ജെ പീ യും ആയി അദ്ദേഹം പെട്ടന്ന് അടുക്കാന്‍ കളം ഒരുക്കിയത്. ഇദ്ദേഹത്തിന്റെ അടുപ്പക്കാരന് ആയിരുന്ന സി ആര് മഹേഷ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്നും പുറത്തായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ അഞ്ചാമനുമായ ഈ എംഎല്‍എയും അദ്ദേഹത്തിന്റെ നേതാവുമടക്കം ആണ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച എന്നാണ് സൂചന.
ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രത്യേക ദൂതന് വഴി ഇദ്ദേഹം ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായുമായി ബന്ധപ്പെട്ടിരുന്നു. എം.എല്‍.എ. സ്ഥാനം രാജി വെച്ച് ബി.ജെ.പിയില്‍ ചെരുകയാണെങ്കില് കേന്ദ്ര സഹമന്ത്രി സ്ഥാനവും വടക്കേ ഇന്ത്യയില്‍ നിന്നുള്ള രാജ്യസഭാ അംഗത്വവുമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ഇദ്ദേഹത്തിനും ബിജെപി കേന്ദ്ര നേതൃത്വത്തിനും ഇടക്കുള്ള ദൂതനായി പ്രവര്‍ത്തിക്കുന്നത്.
എന്തായാലും ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും വളരെ കരുതലോടെ ആണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നത്. ഐ ഗ്രൂപ്പിലെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ ചാരന്മാരാണ് ഈ വിവരം ചോര്‍ത്തി വെളിയില്‍ നല്‍കിയത്. എന്തായാലും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ കാലം ആയിരിക്കുമെന്ന് ഉറപ്പായി. എം എം ഹസന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ കോണ്‍ഗ്രസ്സ്കാരും തയ്യാര്‍.