നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ് എം.എല്‍.എ പോയത് മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍; വീഡിയോ കാണാം…

നിയമസഭയില്‍ നിന്ന് മുങ്ങി മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ വീഡിയോ പുറത്ത്‌. സിനിമാ താരം കൂടിയായ എം.എച്. അംബരീഷാണ് ഡാൻസ് കളിച്ച് വിവാദത്തിലായിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ് എം.എൽ.എ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിന് പോയി ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിയസഭാ സമ്മേളനത്തിൽ അംബരീഷിനെ കാണാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടക്കാണ് വീഡിയോ പുറത്തു വന്നത്. എം.എൽ.എയ്‌ക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. കർണാടക പിസിസി പ്രസിഡന്റായ ദിനേഷ് ഗുണ്ടു റാവുവാണ് എംഎൽഎയെ അനുകൂലിച്ച് രംഗത്തെത്തിയത്. അംബരീഷ് ഒരു എം.എൽ.എയെന്നതിലുപരി സിനിമാ താരം കൂടിയാണെന്ന് എല്ലാവരും മനസിലാക്കണം. ടി.വി ചാനലുകൾ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും ഗുണ്ടു റാവു പറഞ്ഞു. ഇതാദ്യമായല്ല അംബരീഷ് വിവാദങ്ങളിൽ പെടുന്നത്. 2015ൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എം.എൽ.എയോടൊപ്പം മൊബൈലിൽ വാട്സ്ആപ്പ് വീഡിയോ കാണുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. 2014ൽ മദ്യപിച്ച് ലക്കുകെട്ട് ഡാൻസ് കളിക്കുന്നതും ബാറിൽ വച്ച് പെൺകുട്ടിക്ക് ചുംബനം നൽകുന്നതുമായ വീഡിയോയും പുറത്തായിരുന്നു. 2014ല്‍ മദ്യപിച്ച് ലക്കുകെട്ട് ഡാന്‍സ് കളിക്കുന്നതും ബാറില്‍ വച്ച് പെണ്‍കുട്ടിക്ക് ചുംബനം നല്‍കുന്നതുമായി വീഡിയോ പുറത്തു വന്നിരുന്നു.
https://youtu.be/_J_j9zV9jpw

Top