തിരുവനന്തപുരം: ബാലരാമപുരത്തെ വീട്ടമ്മയെ പീഡിപ്പിച്ചു എന്ന കേസില്‍ കോവളം എല്‍എല്‍എ എം വിന്‍സെന്റിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. എംഎല്‍എയ്ക്കെതിരെ വീട്ടമ്മയുടെ മൊഴികളും മറ്റു തെളിവകളും ശക്തമാണെന്ന് അന്വേഷണസംഘം അറിയിച്ചു.എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു.
എംഎല്‍എയുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം എംഎല്‍എക്കെതിരെ മൊഴി നല്കിയ വീട്ടമ്മ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്.എംല്‍എ രണ്ടുതവണ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറഞ്ഞു. എംഎല്‍എ ക്വട്ടേഴ്സിലടക്കം ചെല്ലാനും ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതായി പറയുന്നു.പരാതിപെട്ടാല്‍ കുടുംബത്തെ തകര്ത്തുകളയുമെന്നായിരുന്നു ഭീഷണി. പീഡനം സഹിക്കാതെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്.