തിരുവനന്തപുരം:വി.എം .സുധീരന്‍ മയപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പുനഃസംഘടന വേണമെന്ന കടും പിടുത്തം ഉപേക്ഷിക്കുന്നു.ഇനി തദ്ദേശ തിരഞ്ഞെടുപ്പിന്ശേഷം മാത്രമേ കോണ്‍ഗ്രസ് പുനഃസംഘടനയുണ്ടാകൂ. പാര്‍ട്ടി പൂര്‍ണമായി തിരഞ്ഞെടുപ്പില്‍ മുഴുകിയതാണ് കാരണം. തിരിച്ചടിയുണ്ടായാല്‍ പുനഃസംഘടന കൊണ്ടെന്ന് വരരുതെന്ന് സുധീരന്‍ അനുയായികള്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നാളെ മുതല്‍ വീണ്ടും ജില്ലാ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു തുടങ്ങും.
പാര്‍ട്ടിയിലെ പുനഃസംഘടന ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷമേ നടക്കാനിടയുള്ളൂവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അത്തരത്തിലൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പിനു മുമ്പുതന്നെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നതാണു നല്ലതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയെ കണ്ടു പറഞ്ഞുവെങ്കിലും ഹൈക്കമാന്‍ഡിന്റെ പൊതുവായ നിലപാട് ബാക്കി പുനഃസംഘടന തിരഞ്ഞെടുപ്പു കഴിഞ്ഞു മതി എന്നാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.