കോൺഗ്രസ് രാഷ്ട്രപതി ഭവൻ മാർച്ച് നടത്തി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് രാഷ്ട്രപതി ഭവൻ മാർച്ച് നടത്തി. പാർട്ടി പ്രവർത്തക സമിതി അംഗങ്ങളും മറ്റ് ഭാരവാഹികളും എം.പിമാരും മാർച്ചിൽ പങ്കെടുത്തു. വർഗീയതയ്‌ക്കെതിരായ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഏന്തിയാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

പ്രതിഷേധ മാർച്ചായി രാഷ്ട്രപതി ഭവനിൽ എത്തിയ കോൺഗ്രസ് നേതാക്കൾ വർഗീയ അസഹിഷ്ണുത വർധിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നിവേദനം നൽകി. അസഹിഷ്ണുത വർധിക്കുന്പോഴും നിഷ്‌ക്രിയമായ സർക്കാർ രാജ്യം ഭരിക്കുന്നതിനാൽ രാഷ്ട്രപതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ർഷിദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം നാലരയ്‍ക്കാണ് മാർച്ച് ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും മാർച്ചിൽ അണിനിരന്നു. തിങ്കളാഴ്ചയും സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കുടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അസഹിഷ്ണുത വിഷയം ചർച്ചയായതായാണ് സൂചന. എന്നാൽ സന്ദർശനം വ്യക്തിപരമായിരുന്നെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം.

 

Top