കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇനി രമ്യ കൈകാര്യം ചെയ്യും.തീരുമാനം രാഹുലിന്റേത്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ എംപി കൂടിയായ രമ്യക്ക് നല്‍കിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സജീവമാണ് എന്നത് തന്നെ രമ്യയുടെ പ്ലസ് പോയിന്റ്. മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം സജീവമായ ഒരു ഓണ്‍ലൈന്‍ ടീമുണ്ട്.ഈ സാഹചര്യത്തില്‍ ബി ജെപിയുമായി പിടിച്ചുനില്‍ക്കണമെങ്കില്‍ പോപ്പുലറായ ഒരു സോഷ്യല്‍ മീഡിയ ഫേസ് കൂടിയേ തീരൂ. ഈ സ്ഥാനത്തേക്ക് പറ്റിയ ആളാണ് രമ്യ എന്ന് പാര്‍ട്ടി കരുതുന്നു.കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ എംപി കൂടിയായ രമ്യക്ക് നല്‍കിയിരിക്കുന്നത്.

റോഹ്ത്തക്ക് മുന്‍ എംപി ദീപേന്ദര്‍ ഹൂഡയെ മാറ്റിയാണ് രമ്യക്ക് ചുമതല നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൂഡയായിരുന്നു സോഷ്യല്‍ മീഡിയ ടീമിനെ നയിച്ചത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണോ കോണ്‍ഗ്രസ് കര്‍ണാടകയില്‍ നിന്നുള്ള രമ്യയെ സോഷ്യല്‍ മീഡിയ വിങിന്റെ നേതാവാക്കിയത് എന്ന് സംശയിക്കുന്നവരുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top