സാമ്പത്തിക ബുദ്ധിമുട്ട്;ഒരു മാസത്തെ ശമ്പളം പാര്‍ട്ടിക്ക് നല്‍കാന്‍ എംപിമാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി :കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ‘ദാരിദ്ര്യം’.കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സാമ്പത്തിക ബുദ്ധിമുട്ടും രൂക്ഷമായി ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പാര്‍ട്ടി നിലവില്‍ നേരിടുന്നതെന്നും പ്രശ്നം പരിഹരിക്കുന്നതിനായി പാര്‍ട്ടി ട്രഷറര്‍ മോട്ടിലാല്‍ വോറ അടിയന്തര നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും സീ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ക്ക് മോട്ടിലാല്‍ വോറ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‌‌സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ഒക്ടോബര്‍ അവസാനത്തോടെ ഓരോ ലക്ഷം രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പി.സി. ചാക്കോ, ഡല്‍ഹിയില്‍ പാര്‍ട്ടിയെ നയിക്കുന്ന മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍ എന്നിവര്‍ ഈ ആവശ്യവുമായി മുന്‍ എംഎല്‍എമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയം മുതല്‍ പാര്‍ട്ടി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചരിത്രത്തിലാദ്യമായാണ് തിരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിട്ടത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്ന് മുന്‍കൂട്ടി കണ്ട കോര്‍പറേറ്റ് ലോകം ഒന്നാകെ ബിജെപിക്ക് പിന്നാലെ പോയതാണ് ഇതിനുകാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. പാര്‍ട്ടി സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുള്ളപ്പോള്‍ മുന്‍പും എംപിമാരും എംഎല്‍എമാരും പാര്‍ട്ടി ഫണ്ടിലേക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് ഒരു കോണ്‍ഗ്രസ് എംപിയെ ഉദ്ധരിച്ച് സീ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top