തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ ഫോറങ്ങളില്‍ മെറിറ്റ് അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെ ബിനാമികളെയും ബന്ധുക്കളെയും നിയമിക്കാന്‍ നീക്കം. രാജ്യത്തെ ഉപഭോക്തൃ ഫോറങ്ങളില്‍ രാഷ്ട്രീയക്കാരുടെ ബിനാമി നിയമനം മൂലം ഉപഭോക്തൃ ക്ഷേമം അട്ടിമറിയ്ക്കപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത്തരം നിയമനങ്ങല്‍ ഒഴിവാക്കണമെന്ന സുപ്രീം കോടിതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാനത്തെ ഒഴിവുള്ള പോസ്റ്റുകളിലേയ്ക്ക് യോഗ്യതയുള്ളവരെ മാറ്റി നിര്‍ത്തി ഭരണം കയ്യാളുന്നവരുടെ ബന്ധുക്കളെ നിയമിക്കുന്നത്.
റിട്ട ഹൈക്കോടതി ജഡ്ജിക്കും ജുഡീഷ്യല്‍ അംഗത്തിനും പുറമേ ഒരു വനിതാ അംഗവും കൂടാതെ മറ്റു രണ്ടംഗങ്ങളും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്നതതാണ് സംസ്ഥാന ഉപഭോക്തൃഫോറം. ഇതില്‍ ഒരംഗത്തിന്റെ ഒഴിവിലേക്കാണ് രാഷ്ട്രീയക്കാരെ തിരികുകയറ്റാന്‍ ശ്രമം നടത്തുന്നത്. അഞ്ചുവര്‍ഷമാണ് അംഗത്തിന്റെ കാലാവധിയെങ്കിലും അറുപത്തേഴ് വയസ് പിന്നിട്ടപ്പോഴാണ് ഇപ്പോഴത്തെ ഒഴിവ് വന്നത്. ഇതിലാണ് യോഗ്യതകള്‍ മാനദണ്ഡമാക്കാതെ രാഷ്ട്രീയം നോക്കി നിയമനം നടത്തുന്നത് കൊല്ലം ജില്ലാ ഉപഭോകൃത് ഫോറം അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ഒഴിവിലും ഇതേ നീക്കമാണ് നടക്കുന്നത്. നിയമം,സയന്‍സ്, ആര്‍ട്‌സ്, ലിറ്ററേച്ചര്‍, എന്നിവയില്‍ വിദഗ്ധരായവര്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗമാകാമെന്നാണ് വ്യവസ്ഥ. അപേക്ഷ ക്ഷണിച്ച് കമ്മീഷന്‍ പ്രസിഡന്റ്, നിയമ സെക്രട്ടറി, കണ്‍സ്യൂമര്‍ സെക്രട്ടറി മിനി ആന്റണി എന്നിവരടങ്ങിയ കമ്മിറ്റി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തേണ്ടത്. എന്നാല്‍ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി റാങ്ക് പട്ടിക വന്നെങ്കിലും മെറിറ്റില്‍ മുന്നില്‍ നില്‍ക്കുന്നവരെ വെട്ടിമാറ്റി രാഷ്ട്രീയ താല്‍പ്പര്യം നോക്കിയാണ് ഇപ്പോള്‍ നിയമനത്തിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നത്.
നിലവിലെ ഒഴിവിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ വെട്ടിമാറ്റാന്‍ ആ റാങ്ക് ലിസ്റ്റ് തന്നെ ഇല്ലാതാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതായത് ഇഷ്ടക്കാരെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുമെന്ന മന്ത്രിതന്നെ പ്രഥഖ്യാപിച്ചിരിക്കുകയാണ്. മുന്നണിയിലെ തന്നെ രണ്ടാമത്തെ പാര്‍ട്ടിയുടെ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് ഇപ്പോള്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങല്‍ ലംഘിച്ച് ബിനാമികളെ തിരുകികയ്യറ്റാനുള്ള നീക്കത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവം വിവാദമാകാതിരിക്കാന്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടേയ്ക്കുമെന്നാണ് സൂചന