അഴിമതിയെ വെള്ളപൂശാന്‍ സംസ്ഥാന സര്‍ക്കാര്‍: കണ്‍സ്യൂമര്‍ഫെഡില്‍ സിബിഐ വേണ്ടെന്നു തീരുമാനം

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സംബന്ധിച്ച കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. നിലവില്‍ നടക്കുന്ന അന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും വിജിലന്‍സ് അന്വേഷണ സംഘത്തലവന്‍ കെ.എം. ആന്റണി ss¥ഹകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ഹൃദേഷ് ചന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. മുന്‍ മാനേജിങ് ഡയറക്ടര്‍ റിജി ജി. നായര്‍ക്കും ചീഫ് മാനേജര്‍ ആര്‍. ജയകുമാറിനുമെതിരായ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്‌ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
2013ല്‍ ഓപറേഷന്‍ അന്നപൂര്‍ണയെന്ന പേരില്‍ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്തും ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിലും നടത്തിയ പരിശോധനകളില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതിനാല്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 201213 കാലയളവില്‍ ഓണംറമദാന്‍ കാലത്ത് സാധന സാമഗ്രികള്‍ വാങ്ങിയതിലും ഗുരുതര ക്രമക്കേട് നടന്നെന്ന രണ്ട് കേസുകളില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലാണ്. ഓപറേഷന്‍ അന്നപൂര്‍ണ റെയ്ഡിനെ തുടര്‍ന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മാനേജിങ് ഡയറക്ടര്‍ റിജി നായരെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയിരുന്നു. അതനുസരിച്ചാണ് റിജി നായരെ നീക്കിയത്. ചീഫ് പര്‍ച്ചേസ് മാനേജര്‍ ആര്‍. ജയകുമാറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടി ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെയും 42 സാക്ഷികളെയും ചോദ്യംചെയ്തതായും സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി ആരോപണം ഉയര്‍ന്നുവരുകയും തുടര്‍ച്ചയായി വിജിലന്‍സിന് പരാതി ലഭിക്കുകയും ചെയ്യുന്നുവെങ്കിലും ഫലപ്രദ അന്വേഷണത്തിന് മുതിരാറില്‌ളെന്നാണ് ഹരജിയിലെ ആരോപണം. 10 വര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ ഫെഡിന്റെ പേരില്‍ 2500 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ഹരജിയില്‍ പറയുന്നു.

Top